കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ലൈംഗികാധിക്ഷേപ പരാതിയുന്നയിച്ച ആന്‍ റിനി ജോര്‍ജ് സിപിഎമ്മിന്റെ വേദിയില്‍. ചലച്ചിത്ര നടി കൂടിയായ ഇവരെ പങ്കെടുപ്പിച്ച് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പെണ് പ്രതിരോധം എന്ന പരിപാടി സംഘടിപ്പിക്കുകയായിരുന്നു. സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്ന് ചടങ്ങില്‍ വച്ച് റിനിയോട് പ്രാദേശിക നേതാവ് കെ ജെ ഷൈന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കു വേണ്ടി സംസാരിക്കാന്‍ തനിക്കു രാഷ്ട്രീയമില്ലെന്ന് റിനി യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഭയത്തോടു കൂടിയാണ് ഇവിടെ നില്ക്കുന്നതെന്നു കൂട്ടിച്ചേര്‍ക്കുയും ചെയ്തു. ഇതുവച്ച് ഇനിയെന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്നു കണ്ടറിയണമെന്നും റിനി ആശങ്ക പങ്കുവച്ചു.
രാഹുലിനു കുരുക്കു തീര്‍ത്ത റിനി സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടിയുടെ വേദിയില്‍

