കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളില്‍ ഇന്നുവരെ പൊതുമണ്ഡലത്തിലേക്ക് പ്രത്യക്ഷപ്പെടാത്ത ഇരയ്ക്ക് ധൈര്യം നല്കാന് ആരോപണങ്ങളുടെ വെടിക്കെട്ടിനു തിരികൊളുത്തിയ നടി റിനി ആന്‍ ജോര്‍ജ്. റിനിയുടെ ആരോപണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പിന്നീട് ആരോപണങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് റിനിയുടെ സഹായഹസ്തം. പോസ്റ്റില്‍ റിനി പറയുന്നു. പ്രിയ സഹോദരി, ഭയപ്പെടേണ്ട. വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട. നിനക്കൊപ്പം കേരളത്തിന്റെ മനസാക്ഷിയുണ്ട്. ഒരു ജനസമൂഹം തന്നെയുണ്ട്. നീ അല്ല കരയേണ്ടത്. നീ ചിരിച്ചുകൊണ്ട് ഈ ലോകത്തെ നേരിടണം. കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരന് ആണ്. നീ പുറത്തു വരൂ. നിനക്കുണ്ടായ വേദനകള്‍ സധൈര്യം പറയൂ. നീ ഇരയല്ല, നീ ശക്തിയാണ്, നീ അഗ്നിയാണ്.
അതേ സമയം അടുത്തയാഴ്ച നിയമസഭ സമ്മേളിക്കാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ എടുത്തിരിക്കുന്ന കേസിന്റെ വിവരം ക്രൈംബ്രാഞ്ച് നിയമസഭാ സ്പീക്കറെ അറിയിക്കാന്‍ തീരുമാനിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി സ്ത്രീകളെ പിന്തുടര്ന്ന് ശല്യം ചെയ്തതിനുള്ള കേസാണ് ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് ഇമെയില്‍ വഴി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിനായി ക്രൈബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും ഗവണ്മെന്റ് നിയമിച്ചിരുന്നു.
മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിക്കാരി മറവിലിരിക്കുന്ന ഇരയ്ക്ക് പിന്തുണയുമായി
