കൊച്ചി: സാമ്പത്തിക മേഖലയിലെ അനിശ്ചതത്വങ്ങളും പണപ്പെരുപ്പവും കണക്കിലെടുത്ത് പലിശ നിരക്ക് വീണ്ടും കുറച്ചേക്കുമെന്നു സൂചന. ഏറ്റവും ചുരുങ്ങിയത് കാല്‍ ശതമാനത്തിന്റെ കുറവാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി റിസര്‍വ് ബാങ്കിന്റെ ധന അവലോകന യോഗം നടന്നു വരികയാണ്. പുതിയ നിരക്കുകള്‍ ഇന്നു പ്രഖ്യാപിക്കാനാണ് സാധ്യത. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ സ്വീകരിക്കുന്ന വായ്പയുടെ പലിശയുടെ റീപ്പോ നിരക്കുകള്‍ 5.25 ശതമാനത്തിലേക്ക് താഴ്ത്തിയേക്കും. അതുവഴി ഉപഭോക്താക്കള്‍ക്ക് ആനുപാതികമായ പലിശയിളവ് നല്‍കാന്‍ വാണിജ്യ ബാങ്കുകള്‍ക്കും സാധിക്കും. കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം മൂന്നു തവണയായി റീപ്പോ നിരക്ക് ഒരു ശതമാനമാണ് കുറച്ചിരിക്കുന്നത്. അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം അമ്പതു ശതമാനമായി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കയറ്റുമതി മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതും അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് റീപ്പോ നിരക്കുകളില്‍ വീണ്ടും കുറവുണ്ടായേക്കുമെന്നു പ്രതീക്ഷിക്കുന്നത്.
റിസര്‍വ് ബാങ്ക് ധന നയം നാളെ, പലിശ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യത

