കൊച്ചി: ഇടപാടുകാരന്‍ മരിക്കുന്ന സാഹചര്യത്തില്‍ അനന്തരാവകാശികള്‍ക്ക് പതിനഞ്ചു പ്രവൃത്തി ദിവസത്തിനുള്ളില്‍ എല്ലാത്തരം ക്ലെയിമുകളും ബാങ്കുകള്‍ സെറ്റില്‍ ചെയ്തു കൊടുക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദേശം. ബാങ്ക് അക്കൗണ്ടില്‍ ശേഷിക്കുന്ന തുകകളും ലോക്കറിലെ വിലപിടിപ്പുള്ള സാധനങ്ങളും ലഭിക്കുന്നതിന് അനന്തരാവകാശികള്‍ മാസങ്ങളോളം ബാങ്കില്‍ കയറിയിറങ്ങി നടക്കേണ്ടി വരുന്ന സാഹചര്യത്തിന് ഇതോടെ അവസാനമാകും. ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ അനന്തരാവകാശികള്‍ വീഴ്ച വരുത്തിക്കൂടാ. ഇത്തരം രേഖകള്‍ ഏതൊക്കെയെന്ന് ബാങ്കുകള്‍ കസ്റ്റമര്‍മാരെ കൃത്യമായി ധരിപ്പിച്ചിരിക്കണം. രേഖകള്‍ ലഭിച്ചു കഴിഞ്ഞാല്‍ വരുത്താവുന്ന പരമാവധി താമസമാണ് പതിനഞ്ചു ദിവസം എന്നത്. ഇതിനപ്പുറം ഒരു ദിവസമെങ്കിലും താമസിച്ചാല്‍ അതിനു തക്ക നഷ്ടപരിഹാരം കസ്റ്റമര്‍ക്കു നല്‍കുകയും വേണമെന്ന് റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു. ബാങ്ക് രേഖകളില്‍ മരണപ്പെട്ട കസ്റ്റമര്‍ അനന്തരാവകാശിയെയോ നോമിനിയെയോ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അയാളെ കണ്ടെത്തി തുകയയും വിലപ്പെട്ട വസ്തുക്കളും തിരികെ നല്‍കേണ്ടതും ബാങ്കിന്റെ ഉത്തരവാദിത്വമായിരിക്കും. അടുത്ത മാര്‍ച്ച 31നു മുമ്പ് ബാങ്കുകള്‍ ഇക്കാര്യത്തില്‍ കൃത്യമായ നടപടിക്രമം രൂപീകരിക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നു.
മരിച്ച കസ്റ്റമറുടെ അവകാശികളെ നടത്തി വലയ്ക്കാതെ 15 ദിവസത്തില്‍ കാര്യം തീര്‍ക്കണമെന്ന്

