വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനെ കണ്ടതും വര്‍ത്തമാനം പറഞ്ഞതുമായി ഇന്ത്യയ്ക്ക് എന്തു ബന്ധമെന്നു ചോദിക്കാന്‍ വരട്ടെ, കാര്യങ്ങള്‍ കറങ്ങിത്തിരിഞ്ഞു വരുന്നത് ചര്‍ച്ച കൊണ്ട് യുക്രെയ്‌നു ഗുണമൊന്നും കിട്ടിയില്ലെങ്കിലും ഇന്ത്യയ്ക്കു ഗുണം കിട്ടുന്ന രീതിയിലേക്കാണ്. റഷ്യയോട് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നതായിരുന്നല്ലോ ട്രംപിനു പിടിക്കാതിരുന്നത്. എന്നാല്‍ അവര്‍ രണ്ടും ഭായി ഭായി ആകുന്ന മുറയ്ക്ക് റഷ്യയില്‍ നിന്നു കുറച്ച് എണ്ണ മേടിക്കുന്നതിന് ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളെ ക്രൂശിക്കുന്നതെന്തിന് എന്ന ചിന്തയിലേക്ക് ട്രംപ് മാറിയിട്ടുണ്ടത്രേ. എന്നാലും ആള്‍ ട്രംപായതു കൊണ്ട് നാളെ ചിന്ത വേറെ വഴിക്കു പോകുമോയെന്നും ഉറപ്പിക്കാനാവില്ല.
റഷ്യയ്ക്കും അവരുടെ വ്യാപാര പങ്കാളികള്‍ക്കും എതിരേ കൂടുതല്‍ തീരുവ ചുമത്തുന്നത് ട്രംപ് തല്‍ക്കാലം ചിന്തിക്കുന്നില്ലെന്നാണ് ഇന്നലെ ട്രംപിന്റെയായി വന്ന പ്രസ്താവന. ഇതു കാര്യമായി പറഞ്ഞതാണെങ്കില്‍ ഏറ്റവും പ്രയോജനം കിട്ടാന്‍ പോകുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യയ്ക്ക് അമ്പതു ശതമാനം തീരുവ ചുമത്തുന്നതെന്നു പറഞ്ഞു തന്നെയായിരുന്നു നേരത്തെ ട്രംപിന്റെ നടപടി. ഈ തീരുമാനം രണ്ടുമൂന്നാഴ്ചയ്ക്കകം വീണ്ടും പരിഗണിക്കുമെന്നാണ് ഇന്നലെ പറഞ്ഞിരിക്കുന്നത്.
ഏതോ രാജ്യത്തു വച്ച് പുടിനെ ട്രംപ് കണ്ടാല്‍ ഇന്ത്യയ്‌ക്കെന്ത് മെച്ചമെന്നോ
