ഫണ്ട് തരാന്‍ ട്രംപിനു മടി, കൈയില്‍ പണമില്ല, റേഡിയോ ഫ്രീ ഏഷ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു

വാഷിങ്ടന്‍: അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേഡിയോ സംപേഷണ നിലയമായ റേഡിയോ ഫ്രീ ഏഷ്യ (ആര്‍എഫ്എ) തങ്ങളുടെ പ്രവര്‍ത്തനം ചുരുക്കുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സികള്‍ക്കും മറ്റും സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് വിലക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിലപാട് മൂലം കുറച്ചു നാളുകളായി ആര്‍എഫ്എ പ്രതിസന്ധിയിലായിരുന്നു. ഒടുവില്‍ വാര്‍ത്താ സംപേഷണം നിര്‍ത്താതെ തരമില്ലെന്ന അവസ്ഥയിലേക്ക് സ്ഥാപനം എത്തുകയായിരുന്നെന്നു പറയുന്നു.

1996ലാണ് സ്വതന്ത്ര മാധ്യമ സ്ഥാപനമായി റേഡിയോ ഫ്രീ ഏഷ്യ ആരംഭിക്കുന്നത്. അമേരിക്കയിലെ ഏഷ്യന്‍ ശ്രോതാക്കളെ ലക്ഷ്യമിട്ടായിരുന്നു തുടക്കം. പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട പ്രധാന സാമ്പത്തിക സ്രോതസ് സര്‍ക്കാര്‍ സഹായമായിരുന്നു. കുറച്ചു കാലമായി ചുരുങ്ങിയ ജീവനക്കാരുമായാണ് അര്‍എഫ്എയുടെ പ്രവര്‍ത്തനം. വിവിധ രാജ്യങ്ങളിലെ ബ്യൂറോകളും പൂട്ടുന്നതിന്റെ വക്കിലാണ്.

ആര്‍എഫ്എയ്ക്കു പുറമെ റേഡിയോ ഫ്രീ യൂറോപ്പ്, വോയ്‌സ് ഓഫ് അമേരിക്ക തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് സര്‍ക്കാര്‍ മൂലധനം കളഞ്ഞുകുളിക്കുന്നതിന് തുല്യമാണെന്നാണ് ട്രംപിന്റെ കാഴ്ചപ്പാട്.

Leave a Reply

Your email address will not be published. Required fields are marked *