ലണ്ടന്‍: യുകെയിലെ വെസ്റ്റ് മിഡ്ലാന്‍ഡില്‍ വംശീയാക്രമണം തുടരുന്നു. ഇരുപതു വയസു പ്രായമുള്ള ഇന്ത്യന്‍ വംശജയായൊരു യുവതിയെ വെള്ളക്കാരനായൊരു യുവാവ് ബലാല്‍സംഗം ചെയ്തതാണ് അവസാനത്തെ സംഭവം. കുറ്റം ചെയ്തതാതിയ കരുതപ്പെടുന്ന യുവാവിന്റെ ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു.
തെരുവില്‍ സംശയാസ്പദമായ കണ്ട യുവതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിന്റെ വിവരം അറിയുന്നത്. പരിസര പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുപ്പതു വയസോളം പ്രായമുള്ള യുവാവിന്റെ ചിത്രം ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ വെസ്റ്റ് മിഡ്ലാന്‍ഡില്‍ മാത്രം ഇതോടെ ഇന്ത്യന്‍ വംശജരായ മൂന്നു യുവതികളാണ് ബലാല്‍ക്കാരത്തിന് ഇരയാകുന്നത്.
അക്രമിയെ അടിയന്തരമായി കണ്ടെത്തണമെന്ന് യുകെയിലെ സിഖ് ഫെഡറേഷന് ആവശ്യപ്പെട്ടു. അതിക്രൂരമായ രീതിയിലാണ് യുവതി ബലാല്സംഗത്തിനിരയായതെന്നു പറയുന്നു.

