ഓസ്‌ട്രേലിയ: വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെന്നാണ് പരക്കേയുള്ള ധാരണ. എന്നാല്‍, ഇതു തെറ്റാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ 2021 സെന്‍സസ് പ്രകാരം ഏറ്റവുമധികം ഇന്ത്യക്കാര്‍ സംസാരിക്കുന്ന ഭാഷ പഞ്ചാബിയാണ്. 2,39,000 പേരാണ് ഓസ്‌ട്രേലിയയില്‍ പഞ്ചാബി സംസാരിക്കുന്നത്.
ഇതിനു പിന്നിലായി 1,97,000 ആളുകള്‍ സംസാരിക്കുന്ന ഭാഷയായി രണ്ടാം സ്ഥാനത്താണ് ഹിന്ദി വരുന്നത്. മൂന്നാം സ്ഥാനത്ത് 1,37,000 പേര്‍ സംസാരിക്കുന്ന നേപ്പാളിയാണെങ്കില്‍, നാലാമത് 95,000 പേരുപയോഗിക്കുന്ന തമിഴാണുള്ളത്. മലയാളവും തെലുങ്കും സംസാരിക്കുന്നവര്‍ 78,000 പേര്‍ വീതമാണുള്ളത്. ഏറ്റവുമൊടുവില്‍ 14,000 പേര്‍ സംസാരിക്കുന്ന കന്നഡയാണുള്ളത്. ഇതിനുപുറമേ ഉറുദു സംസാരിക്കുന്ന 1,11,000 പേരുമുണ്ട്.
2016ലെ പഴയ സെന്‍സസ് പ്രകാരമുള്ള കണക്കിങ്ങനെയാണ്:
ഹിന്ദി – 1,59,000
പഞ്ചാബി – 1,32,000
തമിഴ് – 73,000
ഉറുദു – 69,000
നേപ്പാളി – 54,000
മലയാളം – 53,000
തെലുങ്ക് – 34,000
കന്നഡ – 9000
ഈ കണക്കുവച്ചു നോക്കിയാല്‍ പഞ്ചാബിയും നേപ്പാളിയുമാണ് ഏറെ മുന്നേറിയതെന്ന് നിസ്സംശയം പറയാന്‍ കഴിയും. അതേസമയം ഉറുദുവിന്റെ കാര്യത്തിലത്ര ഉറപ്പില്ല. പാക്കിസ്ഥാന്‍ സ്വദേശികളുടെയിടയില്‍ തങ്ങളുടെ ഭാഷയായി ഉറുദു ഉപയോഗിക്കണമെന്നൊരു ക്യാംപെയ്ന്‍ നടന്നിരുന്നു. അതിന്റെ ഫലമായി പാക്ക് അധീനതയിലുള്ള പഞ്ചാബില്‍നിന്നുള്ളവര്‍പോലും തങ്ങളുടെ ഭാഷ ഉറുദുവെന്നാണ് എഴുതിയിരിക്കുന്നത്. അങ്ങനെയാണ് ഉറുദുവിന്റെ അസാധാരണവളര്‍ച്ച സംഭവിച്ചതും.
ഓസ്‌ട്രേലിയന്‍ ഇന്ത്യക്കാരില്‍ ഭൂരിപക്ഷത്തിനും മിണ്ടാട്ടത്തിനു ഹിന്ദി വേണ്ട, പിന്നെയോ
