സിഡ്നി: പ്രശസ്തമായ സിഡ്നി എജ്യുക്കേഷണല്‍ ഫെലോഷിപ് പ്രോഗ്രാ(എസ്ഇഎഫ്പി)മിന്റെ ഭാഗമായ ഹയര്‍ എജ്യുക്കേഷന്‍ അക്കാദമി ഫെലോഷിപ്പ് പ്രഫ. ഗണേഷ് ബാലയ്ക്ക്. യൂണിവേഴ്സിറ്റി അധ്യാപന കരിയറിന്റെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിന്റെയും അടിസ്ഥാനത്തില്‍ നല്കപ്പെടുന്ന ആഗോള ഫെലോഷിപ്പാണ് ഇദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യതയുടെയും അധ്യാപന പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ നല്കുന്ന തീസിസുകള്‍ പഠിച്ച ശേഷമാണ് ഫെലോമാരെ തിരഞ്ഞെടുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അധ്യാപന മേഖലയില്‍ മികവു തെളിയിച്ചവര്‍ ഇങ്ങനെ തീസിസ് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഫെലോഷിപ്പിന്റെ അടിസ്ഥാനത്തിലാണ് മികച്ച സര്‍വകലാശാലകളില്‍ അധ്യാപന മേഖലയില്‍ നിയമനങ്ങള്‍ നടത്തുന്നത്.
എസ് ഇ എഫ് പ്രോഗ്രാമിന്റെ ഹയര്‍ എജ്യുക്കേഷന്‍ അക്കാദമി ഫെലോഷിപ്പ് പ്രഫ. ഗണേഷ് ബാലയ്ക്ക്

