ഹൈദരാബാദ്: ഇതിഹാസ ചലച്ചിത്രകാരന് എസ് എസ് രാജമൗലിയുടെ ഇനിയും പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത ബ്രഹ്മാണ്ഡ ചിത്രത്തില്‍ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുടെ ഉടമയുമായ കുംഭ എന്ന കഥാപാത്രമായി മലയാള നടന് പൃഥ്വരാജ് സുകുമാരന്‍ പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് പൃഥിയുടെ ചിത്രവുമായാണ്. ഇതില്‍ നിന്നും എത്ര ഉത്തരാവദിത്വ പൂര്‍ണമായ റോളാണ് മലയാളികളുടെ പ്രിയ യുവ നടനു ലഭിച്ചിരിക്കുന്നതെന്നു വ്യക്തം. തെലുങ്കു നടന് മഹേഷ് ബാബുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹൈടെക് വീല്‍ചെയറിലിരുന്നു ശാരീരിക വെല്ലുവിളികളെ മാറ്റിവച്ച് പ്രതികാരത്തിന്റെ പാത തിരിഞ്ഞെടുത്ത് കഥയെ മുന്നോട്ടു കൊണ്ടുപോകുന്ന വില്ലനാണിതില് പൃഥ്വി. റോബോട്ടിക് കൈകാലുകളാണ് ഈ വീല്‍ ചെയറിനുള്ളത്. കഥയുടെ മറ്റു കാര്യങ്ങളെല്ലാം ഇതിന്റെ പിന്നിലുള്ള ടീം രഹസ്യമായി സൂക്ഷിക്കുകയാണ്. ഏതര്‍ഥത്തിലും ന്യൂഏജ് സിനിമയ്ക്കു ചേരുന്ന വില്ലനായി മലയാളികളുടെ പ്രിയ താരം മാറുന്നുവെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തെളിയിക്കുന്നു. ഉലകം ചുറ്റുന്ന ഗ്ലോബ് ട്രോട്ടറുടെ ലോകത്തു നിന്നെത്തുന്ന കുംഭ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സ്ക്രീനിലെത്തുക.

