ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭാരതമാതാവിന്റെ ചിത്രത്തോടു കൂടിയ നാണയം പുറത്തിറങ്ങി. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ പ്രകാശനം ചെയ്ത നൂറു രൂപയുടെ നാണയത്തിലാണ് ഒരു വശത്ത് ഭാരതമാതാവിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തില്‍ സിംഹചിത്രവും മുന്നിലായി കൊടിയേന്തിയ ഭാരതമാതാവുമാണ് ചിത്രത്തിലുള്ളത്. അതിനു മുന്നിലായി ആര്‍എസ്എസിന്റെ പരമ്പരാഗത ശൈലിയില്‍ നെഞ്ചില്‍ കൈ ചേര്‍ത്ത് അഭിവാദ്യമര്‍പ്പിക്കുന്ന മൂന്ന് അള്‍രൂപങ്ങളും ചിത്രത്തിലുണ്ട്. രാഷ്ടായ സ്വാഹാ, ഇദം രാഷ്ട്രായ, ഇദം നമമ എന്ന ആര്‍എസ്എസ് ആപ്തവാക്യവും ഇതോടൊപ്പമുണ്ട്. ഡല്‍ഹിയിലെ അംബദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു ചിത്രത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവ രണ്ടും പ്രകാശനം ചെയ്തത്. ആര്‍എസ്എസ് സര്‍കാര്യവാഹക് ദത്താത്രേയ ഹോസബാളെ, ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ വര്‍ഷം പുറത്തിറക്കേണ്ട സ്റ്റാമ്പുകളുടെ പട്ടികയില്‍ ആര്‍എസ്എസ് ശതാബ്ദി ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും പ്രധാനമന്ത്രി ിടപെട്ട് നടപടി വേഗത്തിലാക്കി സ്റ്റാമ്പും നാണയവും തയാറാക്കിക്കുയായിരുന്നു.
ഭാരതമാതാവ് നാണയത്തില്‍, ആര്‍എസ്എസ് വാര്‍ഷികത്തിന് പ്രത്യേക നാണയവും സ്റ്റാമ്പും

