പിടിവിട്ട് കുതിച്ച് സ്വര്‍ണവില, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, പവന് 83840 രൂപ

തിരുവനന്തപുരം: രാജ്യത്ത് റോക്കറ്റ് പോലെ കുതിക്കുകയാണ് സ്വര്‍ണവില. ഇന്ന് ഒറ്റയടിക്ക് കൂടിയത് ഗ്രാമിന് 920 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 83840 രൂപയായി. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടെയുള്ള ചരിത്രത്തിലെ ഏറ്റവും കൂടിയ സ്വര്‍ണവിലയാണിതെന്നു കണക്കാക്കപ്പെടുന്നു. ഇന്നലെയാണെങ്കില്‍ രണ്ടു തവണയായി പവന് 680 രൂപയായിരുന്നു വര്‍ധിച്ചത്. അതിനെയും കടത്തിവെട്ടിയിരിക്കുകയാണ് ഇന്നത്തെ വര്‍ധന. രാജ്യാന്തര സ്വര്‍ണവിലയിലെ മുന്നേറ്റവും ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയുമാണ് സ്വര്‍ണവിലയിലെ വര്‍ധനയക്ക് കാരണമായി പറയപ്പെടുന്നത്.