ഗവര്‍ണറെ തപാല്‍ക്കാരന്‍ ആക്കരുതെന്നു കേന്ദ്രം, രൊക്കമേ തിരിച്ചടിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭരണഘടനാ പ്രകാരം ഒരു ബില്ലിന് അനുമതി തടയാനും നിയമസഭയിലേക്ക് തിരിച്ചയക്കാന്‍ അവസരം നല്‍കാതെ ബില്‍ ഒഴിവാക്കാനും കഴിയുമെന്ന് കേന്ദ്രവാദത്തിന്റെ മുന സുപ്രീം കോടതി തന്നെ ഒടിച്ചു. ഗവര്‍ണറുടെ അമിതാധികാരത്തിനെതിരേ തമിഴ്‌നാട് ഗവണ്‍മെന്റ് സമര്‍പ്പിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഇത് ഗവര്‍ണര്‍ക്ക് അപ്പീലുകള്‍ക്ക്
മുകളില്‍ അനിശ്ചിതകാലം ഇരിക്കാനുള്ള പൂര്‍ണ അധികാരം നല്‍കുകയല്ലേ ചെയ്യുന്നതാണ് സുപ്രീം കോടതി തിരിച്ചു ചോദിച്ചത്. സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്കുള്ള അനുമതി സ്ഥിരമായി തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് തിരഞ്ഞെടുക്കപ്പെടാത്ത ഒരു ഗവര്‍ണറുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടാകുമെന്നു സുപ്രീം കോടതി ഓര്‍മപ്പിച്ചു. എന്നാല്‍ ഗവര്‍ണറെ വെറും തപാല്‍ക്കാരന്റെ നിലയിലാക്കരുതെന്നായിരുന്നു കേന്ദ്ര ഗവണ്‍മെന്റിനു വേണ്ടി ഹാജരായഈ വിഷയത്തില്‍ രാഷ്ട്രപതി സുപ്രീം കോടതിക്കു നല്‍കിയ റഫറന്‍സിനു മേലായിരുന്നു വാദം നടന്നു കൊണ്ടിരുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഈ റഫറന്‍സിന്‍മേലുള്ള വാദം നടക്കുന്നത്. ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ സംബന്ധിച്ച പരമപ്രധാനമായ ഈ കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ബി എസ് ഗവായ് ആണ് ബഞ്ചിന്റെ അധ്യക്ഷന്‍.