കെ ജെ ഷൈനിനെതിരേ സൈബര്‍ ആക്രമണം രാഷ്ട്രീയ നിരീക്ഷകന്‍ കെ എം ഷാജഹാന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ കേസില്‍ സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകന്‍ കെ എം ഷാജഹാന്‍ അറസ്റ്റില്‍. ഷൈന്‍ നല്്കിയ കേസിനെക്കുറിച്ച് നടത്തിയ ആക്ഷേപ പരാമര്‍ശമാണ് ഷാജഹാന്റെ അറസ്റ്റിലേക്കു നയിച്ചത്. എറണാകുളം ചെങ്ങമനാട് പോലീസ് തിരുവനന്തപുരം ആക്കുളത്തെ വീട്ടിലെത്തി ഷാജഹാനെ ഇന്നലെ രാത്രി അറസ്റ്റു ചെയ്യുകയായിരുന്നു. ഷൈനിന്റെ കേസില്‍ നേരത്തെ ഷാജഹാനെ എറണാകുളത്തു വിളിച്ചു വരുത്തി പോലീ്‌സ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നതാണ്. എന്നാല്‍ തുടര്‍ന്നും അക്ഷേപ പരാമര്‍ശമുണ്ടായെന്ന് ഷൈന്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്ത് കൊച്ചിയിലേക്കു കൊണ്ടുപോയത്. ഷാജഹാന്റെ ഫോണ്‍ അന്വേഷണസംഘം പിടിച്ചെടുത്തെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച് മെമ്മറി കാര്‍ഡ് നല്‍കിയിരുന്നില്ല.