ഒന്റാറിയോ: ഇന്ത്യന്‍ വംശജയായ ഫിസിഷ്യന്‍ ഡോ. സുമന്‍ ഖുല്‍ബെക്കെതിരേ കാനഡയില്‍ ഗൗരവമേറിയ ലൈംഗികാരോപണം. ഇതേ തുടര്‍ന്ന് ഒന്റാറിയോയിലെ ഡോക്ടര്‍മാരുടെ പ്രഫഷണല്‍ ഫോറമായ കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ഒന്റാറിയോ ഡോ. സുമന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ഇതോടെ രോഗികളെ ചികിത്സിക്കുന്നതിനുള്ള അവകാശം ഡോ. സുമനു നഷ്ടമായി. ഒരു പുരുഷ രോഗിയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുകയും വേറെ രണ്ടു രോഗികളുമായി പ്രഫഷണലല്ലാത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ നടപടി. രോഗികളെ രോഗികള്‍ എന്ന നിലയില്‍ മാത്രം കാണുന്നതില്‍ ഡോ. സുമന്‍ പരാജയപ്പെട്ടതായി സംഘടനയുടെ അച്ചടക്ക സമിതി കണ്ടെത്തിയിരുന്നു.
ഇവര്‍ക്കെതിരായ പരാതികളില്‍ ഏറ്റവും ഗുരുതരമായത് സമര്‍പ്പിച്ചത് ഒന്റാറിയോയിലെ തന്നെ ഒരു ജിം ട്രെയ്‌നറാണ്. 2025ല്‍ ഒരു വിറ്റാമിന്‍ തെറപ്പിക്കുവേണ്ടിയാണ് ഇയാള്‍ ആദ്യമായി ഡോ. സുമനെ സന്ദര്‍ശിക്കുന്നത്. അതിനു ശേഷം പേശീബലം കൂട്ടാനുള്ള ശരീര തെറപ്പിക്കും വിധേയനാകേണ്ടി വന്നു. ചെറിയ തോതില്‍ മയക്കമുണ്ടാക്കുന്ന ലോക്കല്‍ അനസ്തറ്റിക് ആയ പ്രൊക്രെയ്ന്‍ എന്ന മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്കു ശേഷം ഇയാള്‍ മയങ്ങിക്കിടക്കുന്ന സമയത്ത് ഡോ. സുമന്‍ ഇയാളുടെ ലൈംഗികാവയവം കൈകളിലെടുക്കുകയും ഉത്തേജിപ്പിക്കുകയും ചുംബിക്കുകയും ഓറല്‍ സെക്‌സ് നടത്തുകയും ചെയ്തു. അതിനു ശേഷം ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതു പതിവായിരുന്നു. ഇതിനു പുറമെ ഇയാളുമായി ചേര്‍ന്ന് സ്‌പോര്‍ട്‌സ് ന്യൂട്രീഷന്റെ ബിസിനസ് ആരംഭിക്കുന്നതിനു ഡോ. സുമന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു.
ഡോ. സുമനുമായുള്ള ഹിയറിങ്ങിനിടെ അവര്‍ തന്റെ ക്ലിനിക്കില്‍ മദ്യപാന സദസുകള്‍ നടത്തുമായിരുന്നുവെന്നും അച്ചടക്കസമിതിക്കു ബോധ്യമായി. അതിനു പുറമെ പല രോഗികളുമായും ഡോ. സുമന് അതിരുവിട്ട ബന്ധമായിരുന്നുവെന്നും അവരില്‍ രണ്ടു പേരുമായി ചേര്‍ന്ന് ബിസിനസ് നടത്തുന്നതിനുള്ള പദ്ധതി തയാറാക്കിയെന്നും സമിതി കണ്ടെത്തി. ഇത്തരം കാര്യങ്ങളെല്ലാം വൈദ്യശാസ്ത്ര നൈതികതയുടെ ലംഘനമാണെന്നു സമിതി വിലയിരുത്തുകയുണ്ടായി. എന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമല്ലാതെ മറ്റൊന്നും രോഗികളുമായി തനിക്കുണ്ടായിരുന്നില്ലെന്ന വാദമാണ് ഡോ. സുമന്‍ ഉയര്‍ത്തിയത്. പോരെങ്കില്‍ ഉയര്‍ന്ന സദാചാര മൂല്യങ്ങളുള്ള ഇന്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണു താനെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങളൊന്നും കോടതിക്ക് സ്വീകാര്യമായില്ല.
കാനഡയില്‍ എത്തിയതിനു ശേഷം 2001ല്‍ ഒരു കുടുംബഡോക്ടര്‍ എന്ന നിലയിലാണ് ആദ്യം ഡോ. സുമന്‍ പ്രവര്‍ത്തിച്ചിരുന്നത്. അധികം വൈകാതെ തന്നെ താമസിക്കുന്നതിനായി വാടകയ്ക്ക് എടുത്ത വീട്ടില്‍ അവര്‍ ഒരുക്ലിനിക് ആരംഭിക്കുകയും കുടുംബഡോക്ടര്‍ എന്ന നിലയില്‍ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. പിന്നീട് 2018ല്‍ കുടുംബഡോ
ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്കെതിരേ കാനഡയില്‍ ലൈംഗികാരോപണം, പുറത്താക്കി
