ന്യൂഡല്‍ഹി: കരസേനയില്‍ ലഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ് ലബ്ധിയില്‍ കരസേന പ്രത്യേകമായി ആദരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര അവാര്‍ഡായ ഫാല്‍കെ അവാര്‍ഡ് നേടിയ ലാലിനെ കരസേന പ്രത്യേകമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആദരിച്ചത്. ഇതില്‍ സൈനിക വേഷത്തില്‍ തന്നെ മോഹന്‍ലാല്‍ പങ്കെടുക്കുകയും ചെയ്തു. കരസേനാ മേധാവി ജനറല്‍ ദ്വിവേദിയാണ് മോഹന്‍ലാലിന് സേനയുടെ ആദരം സമര്‍പ്പിച്ചത്. സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ടെറിട്ടോറിയല്‍ ആര്‍മിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചുവെന്നും മോഹന്‍ലാല്‍ പിന്നീട് പ്രതികരിച്ചു. പതിനാറു വര്‍ഷം മുമ്പാണ് ആദരസൂചകമായി മോഹന്‍ലാലിന് കരസേന ലഫ്റ്റനന്‍ര് കേണല്‍ റാങ്ക് നല്‍കിയത്.
ഫാല്‍കെ അവാര്‍ഡ് നേടിയ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിന് സേനയുടെ ആദരം

