പത്തനംതിട്ട: ഞായറാഴ്ച കല്യാണം നടന്ന വരനും വധുവും വൈകുന്നേരം ഫോട്ടോഷൂട്ടിനായി ക്യാമറ ടീമുമായി യാത്രചെയ്യേ, നാലംഗ സംഘത്തിന്റെ ആക്രമണം. വരനും വധുവിനും കൂടെയുണ്ടായിരുന്നവര്‍ക്കും മര്‍ദനമേറ്റുവെന്നു മാത്രമല്ല, കാറിനു കാര്യമായ നാശനഷ്ടവും അക്രമികള്‍ വരുത്തി. ബൈക്കിനു സൈഡ് ചോദിച്ചപ്പോള്‍ തന്നെ കൊടുത്തില്ല എന്നതാണ് മര്‍ദന കാരണമായി പറയുന്നത്. കീഴ്‌വായ്പൂര്‍ പോലീസ് അക്രമികളെ അറസ്റ്റു ചെയ്തു. പിടിയിലായ നാലു പ്രതികളില്‍ മൂന്നു പേര്‍ സഹോദരങ്ങളാണ്.
കല്ലൂപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയില്‍ വീട്ടില്‍ അഭിജിത് അജി, അഖില്‍ജിത് അജി, അമല്‍ജിത് അജി, പുറമറ്റം വലിയപറമ്പില്‍ വീട്ടില്‍ മയൂഖ്‌നാഥ് എന്നിവരാണ് അറസ്റ്റിലായത്. നവദമ്പതിമാരായ നെടുമ്പാറ കോലാനിക്കല്‍ മലയില്‍ മുകേഷ് മോഹന്‍, കോട്ടയം കുറിച്ചി സ്വദേശിനി ദീപ്തിമോള്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കാറിന്റെ മുന്നില്‍ കയറ്റി തടഞ്ഞു നിര്‍ത്തിയ ശേഷം അഭിജിത് വരനെയും വധുവിനെയും പുറത്തിറക്കി മര്‍ദിച്ചപ്പോള്‍ മറ്റുള്ളവര്‍ കാറിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും ഡോറിനു കേടുവരുത്തുകയുമാണ് ചെയ്തത്.
മുകേഷിന്റെ സുഹൃത്തുക്കളും പ്രതികളും തമ്മില്‍ ഒരു വര്‍ഷം മുമ്പ് അഭിജിതിന്റെ വിവാഹദിവസം വഴക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇയാളുടെ സഹോദരന്‍മാര്‍ നിരവധി അടിപിടി കേസുകളില്‍ പ്രതികളാണ്.
ഫോട്ടോഷൂട്ട് കണ്ണീര്‍ സീനായി, വരനും വധുവിനും മര്‍ദനം, കാരണം വളരെ നിസാരം
