ദുബായ്: ദുബായിലെ ഇന്ത്യന്‍ എംബസി വഴി പുതിയ പാസ്പോര്‍ട്ടിനോ പാസ്പോര്‍ട്ട് പുതുക്കലിനോ അപേക്ഷിക്കുന്നവര്‍ക്ക് ബാധകമായ പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഇവ നാളെ നിലവില്‍ വരും. ഇന്റര്‍നാഷണല്‍ സിവിൽ എവിയേഷന്‍ ഓര്ഗനൈസേഷന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനു വേണ്ടിയാണീ മാറ്റം. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫോട്ടോകള്‍ മാത്രമേ നാളെ മുതല്‍ സ്വീകരിക്കൂ എന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇന്ത്യന്‍ പാസ്പോര്ട്ടുകളെ ആഗോള ബയോമെട്രിക് ആവശ്യകതകള്‍ക്കു യോജിക്കുന്ന വിധത്തിലാക്കുന്നതിനു വേണ്ടിയാണിത്.
പുതുക്കിയ മാനദണ്ഡങ്ങള്‍
ഫോര്‍മറ്റ്-വെളുത്ത പശ്ചാത്തലത്തിലുള്ള കളര്‍ ഫോട്ടോയാണ് ഉപയോഗിക്കേണ്ടത്. വലുപ്പം 630X 810 പിക്സല്‍ അഥവാ 2 X 2 ഇഞ്ച് വലുപ്പം.
ഫ്രെയിമിങ്- തലയും തോളും വ്യക്തമാക്കുന്നതായിരിക്കണം. ക്ലോസപ്പ് പടമായിരിക്കണം. മുഖം ഫ്രെയ്മിന്റെ 80-85 ശതമാനം വരെ നിറഞ്ഞിരിക്കണം.
വ്യക്തത-ഫില്‍റ്ററുകളുടെ ഉപയോഗം, കംപ്യൂട്ടര്‍ എഡിറ്റിങ്, മങ്ങല്‍ എന്നിവ പാടില്ല. വ്യക്തിയുടെ സ്വാഭാവിക നിറം വ്യക്തമായിരിക്കണം.
ലൈറ്റിങ്- ഫോട്ടോയുടെ എല്ലാ ഭാഗത്തും ഒരുപോലെ വെളിച്ചം വേണം. നിഴലുകള്‍, പ്രകാശത്തിന്റെ പ്രതിഫലനം, റെഡ് ഐ എന്നിവ ഉണ്ടായിരിക്കരുത്.
മുഖഭാവം-കണ്ണുകള്‍ തുറന്നും വായ അടച്ചുമിരിക്കണം. മുടി കണ്ണിനെ മറയ്ക്കരുത്. മുഖം നേരേയിരിക്കണം, ഫോട്ടോയുടെ മധ്യഭാഗത്തുമായിരിക്കണം.
കണ്ണടകളും ശിരോവസ്ത്രവും-കണ്ണടകള്‍ പാടില്ല, മതപരമായ കാരണങ്ങളാല്‍ ശിരോവസ്ത്രം അനുവദനീയമാണെങ്കിലും മുഖം പൂര്‍ണമായി കാണാന്‍ സാധിക്കണം.
ഭാവം-നിര്‍വികാരവും സ്വാഭാവികവുമായ ഭാവം വേണം.
ക്യാമറ ദൂരം- ഒന്നരമീറ്റര്‍ അകലത്തില്‍ നിന്ന് എടുത്ത പടമായിരിക്കണം.
ദുബായില്‍ നിന്ന് പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഫോട്ടോയില്‍ ശ്രദ്ധിക്കാന്‍
