അംഗീകാരം നല്‍കിയ യുകെ 240 ലക്ഷം കോടി രൂപ നഷ്ടപരിഹാരം നല്‍കണമന്ന് പാലസ്തീന്‍

വെസ്റ്റ് ബാങ്ക്: ഇസ്രയേല്‍ ഉള്‍പ്പെടെ പല രാജ്യങ്ങളുടെയും എതിര്‍പ്പ് വകവയ്ക്കാതെ പാലസ്തീനെ അംഗീകരിച്ച യുകെയ്ക്ക് കൈയോടെ പണി കൊടുത്ത് പാലസ്തീന്‍. 1917നും 1948നും മധ്യേ പാലസ്തീനെ കോളനിയാക്കി വച്ചതിന് നഷ്ടപരിഹാരമായി രണ്ട് ട്രില്യണ്‍ പൗണ്ട് (ഏകദേശം 240 ലക്ഷം കോടി രൂപ) നല്‍കണമന്ന് പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് യുകെയോട് ആവശ്യപ്പെട്ടു. അതേ സമയം അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെ പാലസ്തീന്‍ ഇങ്ങനെയൊരാവശ്യം പരസ്യമായി ഉന്നയിച്ചതോടെ തീരുമാനത്തിനു നേതൃത്വം കൊടുത്ത പ്രധാനമന്ത്രി കെയര്‍ സ്റ്റര്‍മര്‍ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.