അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കവേ കാബൂളിനു സമീപം പാക് ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാനുമായി ഇന്ത്യ അടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിനു സമീപം പാക്കിസ്ഥാന്റെ ആക്രമണം. തീവ്രവാദ വേട്ടയ്‌ക്കെന്ന പേരില്‍ നടത്തിയ ആക്രമണത്തില്‍ മുപ്പതു പേരെ വധിച്ചതായി പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. മുപ്പതു പേരെ നരകത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇതു സംബന്ധിച്ച് പാക്കിസ്ഥാന്‍ സേനയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുതക്വി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ അതേ ദിവസം തന്നെയാണ് ആക്രമണം നടന്നിരിക്കുന്നതും. ആക്രമണം സംബന്ധിച്ച് താലിബാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഫ്ഗാനിലെ വിവിധ മന്ത്രാലയങ്ങള്‍ സ്ഥിതിചെയ്യുന്ന അബ്ദുള്‍ ഹഖ് സ്‌ക്വയറില്‍ ചുരുങ്ങിയത് രണ്ടു സ്‌ഫോടനമെങ്കിലും സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.