അഡലൈഡ്: റെക്കോഡ് നേട്ടമാണ് അഡലൈഡിലെ ഒരൊറ്റ സ്പീഡ് ക്യാമറ നേടിയിരിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് മാസംകൊണ്ട് ഈ ഒരേയൊരു ക്യാമറ മുഖേന അമിതവേഗത്തിനു ഫൈന്‍ ഇനത്തില്‍ ലഭിച്ചിരിക്കുന്നത് അമ്പതു ലക്ഷത്തിലധികം ഡോളര്‍. റോയല്‍ ഓട്ടോമൊബൈല്‍ അസോസിയേഷനാണ് ആധികാരിക രേഖകളുടെ ബലത്തില്‍ ഈ കണക്കു പുറത്തുവിട്ടിരിക്കുന്നത്. അമിതവേഗതയിലേക്ക് ആരും അറിയാതെ കാലമര്‍ത്തിപ്പോകുന്ന സൗത്ത് ഈസ്‌റ്റേണ്‍ ഫ്രീവേയിലാണ് ഈ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. കൃത്യ സ്ഥലം ലീവുഡ് ഗാര്‍ഡന്‍. അമിത വേഗതയിലെത്തിയ ആറായിരത്തിലധികം വാഹനങ്ങളുടെ ചിത്രമാണ് ഈ ക്യാമറ പിടിച്ചെടുത്തത്. ഇതേ റൂട്ടിലെ മറ്റു സ്പീഡ് ക്യാമറകളും ഫൈനടിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണെങ്കിലും ഇത്രത്തോളം വരില്ല.
ക്യാമറയായാല്‍ ഇങ്ങനെ വേണം, സര്‍ക്കാരിനു നേടിക്കൊടുത്തത് അമ്പതുലക്ഷം ഡോളര്‍

