സിഡ്‌നി: സിഡ്‌നി വിമാനത്താവളത്തിലെ ക്വാന്റാസ് ചരക്കു ഗതാഗത ടെര്‍മിനലില്‍ നടന്ന വാഹനാപകടത്തില്‍ ഒരാള്‍ ചതഞ്ഞു മരിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു ദാരുണ സംഭവം നടക്കുന്നത്. നാല്‍പതിനു മേല്‍ പ്രായം വരുന്ന പുരുഷനാണ് മരിച്ചതെന്ന് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ വെളിപ്പെടുത്തി. അപകടം നടന്നയുടന്‍ മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പു തന്നെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തുകയും ക്രൈംസീന്‍ തയാറാക്കി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ സംശയിക്കപ്പെടേണ്ടതായി യാതൊന്നുമില്ലെന്നു പോലീസ് വെളിപ്പെടുത്തി. ഭാരമേറിയ എന്തോ യന്ത്രഭാഗങ്ങള്‍ ഇടിച്ച് മരിച്ചയാളുടെ തലയും നെഞ്ചും തകര്‍ന്നു പോയതായി ഡെയ്‌ലി ടെലിഗ്രാഫ് വെളിപ്പെടുത്തുന്നു.
ക്വാന്റാസ് ചരക്കു ഗതാഗത ടെര്‍മിനലില്‍ വാഹനാപകടം, ഒരാള്‍ മരിച്ചു
