മെയ്റ്റ്‌ലാന്‍ഡ്: മെയ്റ്റ്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 23 ശനിയാഴ്ച അതിവിപുലമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ലക്‌സ്‌ഹോസ്റ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഓണാഘോഷത്തില്‍ ആയിരത്തോടടുത്ത് അസോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ്റ്റ്‌ലാന്‍ഡ് ഹൈസ്‌കൂള്‍ ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ വിവിധ പരിപാടികളോടെയാണ് ആഘോഷം ക്രമീകരിച്ചിരിക്കുന്നത്. ഓണക്കളികളും ഓണപ്പാട്ടും ഗാനമേളയും വിവിധ കലാപരിപാടികളും വടംവലിയും സദ്യയും അത്താഴവുമെല്ലാം പരിപാടികളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ ഒമ്പതിന് വടംവലി മത്സരം നടക്കും. അതിനു ശേഷം പരമ്പരാഗതമായ രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ. ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്ക് ഓണാഘോഷത്തിന്റെ ഉദ്ഘാടനം. അതിനു പിന്നാലെ വൈകുന്നേരം വരെ വിവിധ കലാപരിപാടികളാണ് നടക്കുന്നത്. അഞ്ചരയ്ക്ക് കുട്ടികള്‍ക്കു പിസ്സ വിതരണം. അതിനുശേഷം ആറു മണിയോടെ എല്ലാവര്‍ക്കും അത്താഴമായി ബിരിയാണി. അതേ തുടര്‍ന്ന് രാത്രി ഏഴരയ്ക്ക് ഗാനനിശ ആരംഭിക്കും. പ്രശസ്ത ഗായകരായ നിഖില്‍ ശിവകുമാറും ഷാര്‍ലറ്റും ഗാനമേളയ്ക്കു നേതൃത്വം നല്‍കും. പരിപാടികളോടനുബന്ധിച്ച് കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിനു വേണ്ടിയുള്ള സഹായനിധിയുടെ ഫണ്ട് സമാഹരണവും ക്രമീകരിച്ചിട്ടുണ്ട്.
മെയ്റ്റ്‌ലാന്‍ഡ് മലയാളി അസോസിയേഷനില്‍ ഗംഭീര ഓണാഘോഷം ശനിയാഴ്ച
