ഒ.ഐ.സി.സി(ഓസ്‌ട്രേലിയ) ജിന്‍സന്‍ കുര്യന്‍-പ്രസിഡന്റ്, ബൈജു ഇലഞ്ഞിക്കുടി-ജനറല്‍ സെക്രട്ടറി

ബ്രിസ്‌ബേന്‍: ഒ.ഐ.സി.സി ഓസ്‌ട്രേലിയയുടെ ദേശീയ പ്രസിഡന്റായി സിഡ്നിയില്‍ നിന്നുള്ള ജിന്‍സന്‍ കുര്യനെയും, ദേശീയ ജനറല്‍ സെക്രട്ടറിയായി ബ്രിസ്ബേനില്‍ നിന്നുള്ള ബൈജു ഇലഞ്ഞിക്കുടിയേയും തെരഞ്ഞെടുത്തു. ദേശീയ വൈസ്-പ്രസിഡന്റായി ബെന്നി കണ്ണമ്പുഴ (ക്യാന്‍ബറ), മാമന്‍ ഫിലിപ്പ് (ബ്രിസ്‌ബേന്‍), ശ്രീരേഖ സാജു (സിഡ്നി) എന്നിവരെയും ദേശീയ ട്രഷററായി സിഡ്നിയില്‍ നിന്നുള്ള അനീഷ് ഗോപുരത്തിങ്കലിനേയും തെരഞ്ഞെടുത്തു.

ദേശീയ സെക്രട്ടറിമാരായി ജോളി ജോസഫ് (സിഡ്നി ), ഉര്‍മീസ് വാളൂരാന്‍ (പെര്‍ത്ത്), മോന്‍സി ജോര്‍ജ് (മെല്‍ബണ്‍), ഷാജി ഐസക്ക് (ഡാര്‍വിന്‍), സേവ്യര്‍ മാത്യു (ബ്രിസ്ബെന്‍), പ്രശാന്ത് പദ്മനാഭന്‍ ഷോബിനാഥന്‍ (അഡലേഡ്), ജിബി ആന്റണി (ടാസ്മാനിയ) എന്നിവരെയും തെരഞ്ഞെടുത്തു. ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായി സാജു ഓലിക്കര (സിഡ്നി), റൈയ്ഗന്‍ ജോസഫ് (മെല്‍ബണ്‍), റെജി കുരിയാക്കോസ് (ടാസ്മാനിയ), സുനില്‍ തോമസ് (ക്യാന്‍ബറ), സോബി ജോര്‍ജ് (ഡര്‍വിന്‍), മനോജ് ചാമി (മെല്‍ബണ്‍), ബിജു പുളിക്കാട്ട് (ക്യാന്‍ബറ), ജിജി ആന്റണി (അഡലേഡ്), ലിയോ ഫെര്‍ണാണ്ടസ് (പെര്‍ത്ത്), ജിജോ.വി.തോമസ് (ബ്രിസ്ബെന്‍) എന്നിവരെയും തെരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡന്റായി ബിനോയ് അലോസ്യസ് (ന്യൂ സൗത്ത് വെയില്‍സ്), കുരിയന്‍ പുന്നൂസ് ആഞ്ഞിലിമൂട്ടില്‍ (വിക്ടോറിയ), ജിബിന്‍ തേക്കാനത്ത് (ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി), ജിബി കൂട്ടുങ്കല്‍ (സൗത്ത് ഓസ്‌ട്രേലിയ), ജോണ്‍ പിറവം (ക്യൂന്‍സ്ലാന്‍ഡ്), ബിനോയ് പോള്‍ (വെസ്റ്റേണ്‍ ഓസ്‌ട്രേലിയ), ദിനു പോള്‍ (നോര്‍ത്തേണ്‍ ടെറിട്ടറി), വിനു വര്‍ഗീസ് (ടാസ്മാനിയ) എന്നിവരെയും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഓ.ഐ.സി.സി ദേശീയ പ്രതിനിധി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ഗ്ലോബല്‍ കമ്മറ്റിയുടെയും, കെ.പി.സി.സി യുടെയും നിര്‍ദേശ പ്രകാരം ഓസ്‌ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളില്‍ അഡ്‌ഹോക്ക് കമ്മിറ്റികളും, വിവിധ സ്ഥലങ്ങളില്‍ ഓ.ഐ.സി.സി യുടെ നേതൃത്വത്തില്‍ പരിപാടികളും, മെംമ്പര്‍ഷിപ്പ് ക്യാംമ്പെയ്‌നും, കെ.പി.സി.സി യുടെ 137 രൂപ ചലഞ്ചും കെ.പി.സി.സി യുടെ നിര്‍ദേശ പ്രകാരം ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള നിയമിച്ച അഡ്‌ഹോക്ക് കമ്മിറ്റി നന്നായി സംഘടിപ്പിച്ചിരുന്നു.

ഒ.ഐ.സി.സി ഓസ്‌ട്രേലിയുടെ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക കെ.പി.സി.സി ക്ക് കൈമാറുവാനും, പ്രവര്‍ത്തനം പരമാവധി വിപുലപ്പെടുത്താനും, സംസ്ഥാന കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുവാനും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഓസ്‌ട്രേലിയ ദേശീയ പ്രതിനിധി യോഗം തീരുമാനിച്ചു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാനും, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും, കെ.പി.സി.സി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിനെയും, ഒ.ഐ.സി.സി ഓസ്‌ട്രേലിയുടെ ചാര്‍ജുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ: ബി.എ അബ്ദുള്‍ മുത്തലിബ്, അഡ്വ: കെ.പി ശ്രീകുമാറിനെയും ഓസ്‌ട്രേലിയയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനും ദേശീയ പ്രതിനിധി യോഗം തീരുമാനിച്ചു.