ജനീവ: വൈദ്യശാസ്ത്രത്തിനുള്ള 2025ലെ നോബല്‍ സമ്മാനം മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു. പെരിഫറല്‍ ഇമ്യൂണ്‍ ടോളറന്‍സുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക് മേരി ഇ ബ്രാങ്കോ, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കാണ് പുരസ്‌കാരം. ഷിമോണ്‍ സകാഗുച്ചി ജപ്പാനില്‍ നിന്നുള്ള ഗവേഷകനും മറ്റു രണ്ടുപേര്‍ അമേരിക്കന്‍ ഗവേഷകരുമാണ്. രോഗപ്രതിരോധ കോശങ്ങള്‍ സ്വന്തം ശരീരത്തെ തന്നെ ആക്രമിക്കുന്നതു തടയുന്ന രോഗപ്രതിരോധ സംവിധാനത്തിലെ സുരക്ഷാ സംവിധാനമായ റെഗുലേറ്ററി ടി കോശങ്ങളെ തിരിച്ചറിഞ്ഞതിനാണ് ഇവര്‍ സമ്മാനാര്‍ഹരാകുന്നത്. ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളുടെ ചികിത്സയിലും കാന്‍സര്‍ ചികിത്സയിലുമടക്കം നിര്‍ണായക വഴിത്തിരിവാണ് ഇവരുടെ കണ്ടുപിടുത്തം. മൂലകോശം മാറ്റിവച്ചതിനു ശേഷമുള്ള സങ്കീര്‍ണതകള്‍ ഫലപ്രദമായി നേരിടാനും ഈ കണ്ടെത്തല്‍ ഗുണം ചെയ്യുമെന്നു കരുതുന്നു.
പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലിന് വൈദ്യശാസ്ത്ര നോബല്‍ 3 പേര്‍ക്ക്

