കാന്‍ബറ മലയാളീസ് അസോസിയേഷനു പുതിയ ഭരണ സമിതി. റോഷന്‍ മേനോന്‍-പ്രസിഡന്റ്, ജോര്‍ജി ജോര്‍ജ്-സെക്രട്ടറി, തോമസ് ആന്‍ഡ്രൂസ്-ട്രഷറര്‍

കാന്‍ബറ: കാന്‍ബറ മലായാളീസ് അസോസിയേഷന്റെ (സിഎംഎ) 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് രവി മേനോന്‍ അറിയിച്ചു. പ്രവര്‍ത്തനത്തിന്റെ മുപ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സിഎംഎ യുടെ മുന്നോട്ടുള്ള പ്രയാണം ഇനി ഇവരുടെ കൈകളില്‍ സുരക്ഷിതം. വളരെ ചെറിയൊരു അനൗപചാരിക കൂട്ടായ്മയായി പ്രവര്‍ത്തനം തുടങ്ങിയ കാന്‍ബറ മലയാളീസ് അസോസിയേഷനാണ് ഇന്നിപ്പോള്‍ നൂറുകണക്കിന് അംഗങ്ങളും ആണ്ടു മുഴുവന്‍ പരിപാടികളും ഒത്തുചേരലുകളുമായി വളര്‍ന്നിരിക്കുന്നത്. 1996 മുതല്‍ ഇക്കൊല്ലം വരെ മുടക്കം കൂടാതെ നടത്തുന്ന ഓണാഘോഷം സംഘടയിലെ എല്ലാവരും കുടുംബസമേതം പങ്കെടുക്കുന്ന പരിപാടിയാണ്. എല്ലാ വര്‍ഷവും ഓണാഘോഷത്തിനു പുറമെ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ബാര്‍ബക്യൂ തുടങ്ങി വൈവിധ്യമുള്ള ഒത്തുചേരലുകളാണ് സിഎംഎയുടെ ശക്തി.

പുതിയ ഭാരവാഹികള്‍

റോഷന്‍ മേനോന്‍-പ്രസിഡന്റ്
ഷൈജു രവി-വൈസ് പ്രസിഡന്റ്
ജോര്‍ജി ജോര്‍ജ്-സെക്രട്ടറി
ശ്രീരാഗ് യശോധരന്‍-ജോയിന്റ് സെക്രട്ടറി
തോമസ് ആന്‍ഡ്രൂസ്-ട്രഷറര്‍
സന്തോഷ് സ്‌കറിയ-ജോയിന്റ് ട്രഷറര്‍
എല്‍ദോ പൗലോസ്-പിആര്‍ഓ ആന്‍ഡ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍
ദീപ റിനോജ്-ഇവന്റ് മാനേജര്‍
ആന്‍ഡ്രിയ ജിജി റോയി-കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍
തെരേസ സിസിലി ജോസ്-കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍
ദലീല കെ ടെന്നിസ്-കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍
ഐറിന്‍ റോസ് പോള്‍-കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍
ജിബിന്‍ തേക്കനാത്ത്-ഫുഡ് കോര്‍ഡിനേറ്റര്‍
വിനീത് ഫിലിപ് മാത്യു-ഫുഡ് കോര്‍ഡിനേറ്റര്‍
ബോബി ജോസഫ്-ഫുഡ് കോര്‍ഡിനേറ്റര്‍
അരുണ്‍ ജോര്‍ജ്-മീഡിയ കോര്‍ഡിനേറ്റര്‍
ഷൈന്‍ സുരേഷ് കുമാര്‍-എംവിവി കോര്‍ഡിനേറ്റര്‍
കാര്‍ത്തിക് കേശവ്-സ്‌പോര്‍ട്‌സ് ആന്‍ഡ് വെല്‍ബീയിങ് കോര്‍ഡിനേറ്റര്‍
നീലു വിനോദ്-സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍
ശ്രേയസ്‌കുമാര്‍-യൂത്ത് കോര്‍ഡിനേറ്റര്‍

പുതിയ ഭരണസമിതിക്ക് മലയാളീപത്രത്തിന്റെ ആശംസകള്‍, ഭാവുകങ്ങള്‍.