ലണ്ടന്‍: പൈലറ്റുമാര്‍, മറ്റു ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ വിമാനത്തില്‍ ജോലിയിലായിരിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും പുതിയ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയര്‍വേസ്. ജീവനക്കാരുടെ തൊഴില്‍പരമായ പ്രതിച്ഛായ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നു കമ്പനി അറിയിച്ചു. ഇതനുസരിച്ച് ജീവനക്കാര്‍ക്കു യൂണഫോം ധരിച്ചു കൊണ്ട് പൊതു സ്ഥലത്തു വച്ച് ചായ, കാപ്പി, സോഡ എന്നിവ കുടിക്കാന്‍ അനുവാദമില്ല. വെള്ളം പൊതു സ്ഥലത്തു വച്ചു കുടിക്കാമെങ്കിലും ്അതിനും ഒതുക്കമുള്ള സ്ഥലം തിരഞ്ഞെടുക്കണം. ഉപയോഗിക്കാന്‍. വ്യക്തിപരമായ ചമയങ്ങള്‍ക്കും ഒരുക്കത്തിനും ഇതേപോലെ നിബന്ധനകളുണ്ട്. കമ്പനി അനുശാസിക്കുന്ന വിധത്തില്‍ മാത്രമേ തലമുടി വെട്ടുകയും ചീകുകയും പാടുള്ളൂ. നെയില്‍ പോളിഷ്, സൗന്ദര്യ വര്‍ധന പരിപാടികള്‍ എന്നിവയിലും പ്രഫഷണല്‍ സ്വഭാവം കൈവിടാത്ത മിതത്വം ആവശ്യമാണ്.
ചായ, കാപ്പി, സോഡ എന്നിവ കുടിക്കുന്നതിന് സ്റ്റാഫിനു മാത്രം പ്രവേശനം അനുവദിക്കുന്ന സ്ഥലങ്ങള്‍, സ്റ്റാഫ് കഫറ്റീരിയകള്‍ എന്നിവ ഉപയോഗിക്കാം. യൂണിഫോം ധരിച്ചു കൊണ്ടു പൊതുഗതാഗതത്തില്‍ യാത്ര ചെയ്തുകൂടാ. ജീവനക്കാര്‍, പുരുഷന്‍മാരായാലും സ്ത്രീകളായാലും ഇളംനിറത്തിലുള്ള നെയില്‍ പോളിഷും അധികം ആര്‍ഭാടമില്ലാത്ത കമ്മലുകളും മറ്റും മാത്രമാണ് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. നീളം കൂടിയ മുടിയാണെങ്കില്‍ കെട്ടി വയ്ക്കുക തന്നെ വേണം. മുടി ഡൈ ചെയ്യുന്നവര്‍ അതിനു സ്വാഭാവികമായ നിറം മാത്രമേ ഉപയോഗിക്കാവൂ.
ബ്രിട്ടീഷ് എയര്‍വേസില്‍ പണി കിട്ടിയാല്‍ പരസ്യമായൊരു ചായകുടിക്കാമെന്നു കരുതേണ്ട
