ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേലിന് ഏറ്റെടുത്തിരിക്കുന്ന ജോലി തീര്‍ക്കേണ്ടതുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രഖ്യാപിച്ചു. ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടികളില്‍ ഇതുവരെ സ്വീകരിച്ചു പോന്ന സമീപനം അതേപടി ആവര്‍ത്തിച്ചുകൊണ്ടാണ് യുഎന്‍ ജനറല്‍ അസംബ്ലിയെ നെതന്യാഹു അഭിസംബോധന ചെയ്തത്. പലതരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയായിരിക്കണം പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ നിലപാട് മാറ്റിയിരിക്കുന്നതെന്നു പറഞ്ഞ നെതന്യാഹു, പക്ഷേ, തുടങ്ങിയ ജോലി പൂര്‍ത്തിയാക്കാതെ വയ്യ. താന്‍ ഒരു കാര്യം ഉറപ്പുതരാമെന്നു പറഞ്ഞ നെതന്യാഹു, ആ ഉറപ്പ് തങ്ങള്‍ അശേഷം പിന്നോട്ടില്ല എന്നതാണെന്നു കൂട്ടിച്ചേര്‍ത്തു.
ഒരു രാഷ്ട്രം എന്ന നിലയില്‍ പാലസ്തീനെ അംഗീകരിച്ച രാജ്യങ്ങളെയും നെതന്യാഹു വിമര്‍ശിച്ചു. ‘നിങ്ങളുടെ അപമാനകരമായ ഈ തീരുമാനം ജൂതര്‍ക്കും ലോകത്തെവിടെയുമുള്ള നിരപരാധികളായ മനുഷ്യര്ക്കുമെതിരായ ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്’ നെതന്യാഹു അഭിപ്രായപ്പെട്ടു.
നെതന്യാഹു പ്രസംഗിക്കാനായി എഴുന്നേറ്റപ്പോഴേ സദസിലുണ്ടായിരുന്ന ലോകരാജ്യങ്ങളില്‍ നല്ലൊരു പങ്കിന്റെയും പ്രതിനിധികള്‍ പ്രതിഷേധസൂചകമായി ഇറങ്ങിപ്പോയി. അമേരിക്കന്‍ പ്രതിനിധി സംഘം യോഗത്തില്‍ തുടരുക തന്നെ ചെയ്തു. പ്രസംഗത്തിനിടെ നെതന്യാഹു ഒരു പ്ലാക്കാര്ഡ് ഉയര്ത്തിക്കാട്ടിയിരുന്നതില് ശാപം എന്നെഴുതി സമീപ രാജ്യങ്ങളെല്ലാം അടയാളപ്പെടുത്തിയിരുന്നു. ഇതില്‍ ഓരോരോ രാജ്യത്തെ തീവ്രവാദത്തോട് താന്‍ ചെയ്ത കാര്യങ്ങള്‍ ആ പ്ലാക്കാര്‍ഡില്‍ മാര്‍ക്കര്‍ പേനയ്ക്ക് അടയാളപ്പെടുത്തിക്കൊണ്ടാണ് വിശദീകരിച്ചത്. കോട്ടില്‍ ബന്ദികളെ സൂചിപ്പിക്കുന്ന പിന് കുത്തുകയും ആ ബാഡ്ജില് ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയിലേക്കു ലിങ്ക് ചെയ്യുന്ന ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
ഗാസയില്‍ തുടങ്ങിവച്ച പണി പൂര്‍ത്തിയാക്കാനുണ്ടെന്നു നെതന്യാഹു

