മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി അസോസിയേഷന്റെ ഗംഭീര ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പ്രശസ്ത മലയാള സിനിതാരം നവ്യ നായരാണ് ഇക്കുറി മെല്‍ബണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിലെ വിശിഷ്ടാതിഥി. നവ്യയ്‌ക്കൊപ്പം മെല്‍ബണിലെ മലയാളികള്‍ ഓണം ആഘോഷിക്കുന്ന വേളയില്‍ അതിന്റെ പൊലിമയും പങ്കാളിത്തവും ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. സെപ്റ്റംബര്‍ ആറിന് സ്പ്രിംഗവാലി ടൗണ്‍ഹാളാണ് ഓണാഘോഷത്തിനുള്ള വേദിയായി നിശ്ചയിച്ചിരിക്കുന്നത്. പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0430 245 919, 0433 593 893, 0434 264 595 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.
ഓണത്തിന് നവ്യനായര്‍ മെല്‍ബണില്‍
