സിഡ്‌നി: നവോദയ ഓസ്‌ട്രേലിയയുടെ നാലാമത് ദേശീയ സമ്മേളനം സിഡ്‌നിയില്‍ നടക്കുന്നതിനോടനുബന്ധിച്ച് ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി ചെറുകഥ, കവിത, ഉന്യാസ വിഭാഗങ്ങളില്‍ രചനാ മത്സരങ്ങളും പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങളും നടത്തുന്നു. ഓസ്‌ട്രേലിയയുടെ ഏതെങ്കിലും ഭാഗത്ത് താമസമാക്കിയിരിക്കുന്ന മലയാളികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് ചുവടെ കൊടുക്കുന്ന ഗൂഗിള്‍ ഫോം വഴി പേരു രജിസ്റ്റര്‍ ചെയ്യാം. ചെറുകഥ, കവിത, ഉപന്യാസ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു പ്രായപരിധിയില്ല. രജിസ്്‌ട്രേഷന്റെ അവസാന തീയതി സെപ്റ്റംബര്‍ 15.
പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങള്‍ക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭാഗങ്ങള്‍
5-12 വയസ്
13-18 വയസ്
19 വയസു മുതല്‍ മുകളിലേക്ക്.
രജിസ്‌ട്രേഷനും സോഫ്റ്റ് കോപ്പി ലഭിക്കുന്നതിനുമുള്ള അവസാന തീയതി-15 സെപ്റ്റംബര്‍ 2025
ഫൈനല്‍ റൗണ്ടിലെത്തിയവരെ പ്രഖ്യാപിക്കുന്ന തീയതി-18 സെപ്റ്റംബര്‍ 2025
ഹാര്‍ഡ് കോപ്പി അയയ്‌ക്കേണ്ട അവസാന തീയതി-20 സെപ്റ്റംബര്‍ 2025
Google forms Link: