തിരുവനന്തപുരം: നവരാത്രി ആഘോഷത്തിന്റെ നാളുകള്‍ക്ക് ഇന്നു തുടക്കമാകുന്നു. സാധാരണ വര്‍ഷങ്ങളില്‍ നിന്നു വ്യത്യാസ്തമായ ഇത്തവണ ദശരാത്രി അഥവാ പത്തു രാത്രികള്‍ കഴിഞ്ഞാണ് അധര്‍മത്തിനെതിരേ വിജയത്തിന്റെ ആഘോഷം നടക്കുന്ന വിജയദശമി വരുന്നത്. ഒമ്പതാം നാള്‍ വരേണ്ട മഹാനവമി പത്താം നാള്‍ മാത്രമാണ് എത്തുന്നത്. ആ രീതിയില്‍ സംഭവിക്കുമ്പോള്‍ പുസ്തക, ആയുധ പൂജകള്‍ നാലു ദിവസം നീണ്ടു നില്‍ക്കും. സാധാരണയായി ദുര്‍ഗാഷ്ടമില്‍ പൂജ വച്ച് മഹാനവമിയില്‍ പൂജയിരുന്ന് വിജയദശമിയില്‍ പൂജിച്ച ശേഷം പുസ്തകങ്ങളും ആയുധങ്ങളുമൊക്കെ തിരികെ വാങ്ങുന്ന രീതിയാണുള്ളത്.
അസ്തമസമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പുസ്തകങ്ങളും ആയുധങ്ങളുമൊക്കെ പൂജയ്ക്കു വയ്‌ക്കേണ്ടത്. ഇത്തവണ അത് 29നാണ് വരുന്നത്. ദശമി തിഥി ഉദയം മുതല്‍ ആറുനാഴികയെങ്കിലും വരുന്ന ദിവസമാണ് പൂജയെടുക്കേണ്ടത്. അന്നു തന്നെയാണ് വിദ്യാരംഭം നടത്തേണ്ടതും. അതനുസരിച്ച് ഒക്ടോബര്‍ രണ്ടിനു മാത്രമാണ് പൂജയെടുക്കാനാവുന്നത്. അതായത് 29 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ പൂജ തുടരും. ഇതിനിടയില്‍ രണ്ടു ദിവസത്തില്‍ വ്യാപിച്ച് നവതി തിഥി വരുന്നതാണ് ഈ അവസ്ഥയ്ക്കു കാരണമാകുന്നത്.
ഇത്തവണ വിവിധ അമ്പലങ്ങളില്‍ നവരാത്രി ആഘോഷം വ്യത്യസ്ത ദിവസങ്ങളിലാണ് ആരംഭിക്കുന്നത്. ഏറ്റവും പ്രശസ്തമായ മൂകാംബിയില്‍ നവരാത്രി ആഘോഷം ഇന്നു തന്നെ തുടങ്ങും. എന്നാല്‍ മറ്റു ചില ക്ഷേത്രങ്ങളില്‍ കൃത്യം ഒമ്പതു ദിവസം അഥവാ നവരാത്രി എന്ന സങ്കല്‍പത്തില്‍ നാളെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.
രാജ്യം നവരാത്രിയുടെ ആഘോഷത്തിലേക്ക്, ധര്‍മത്തിന്റെ വിജയമാഘോഷിക്കുന്ന വിജയദശമി ഒക്ടോബര്‍ രണ്ടിന്

