ഗാസ സമാധാന ഉച്ചകോടിയിലേക്ക് നരേന്ദ്ര മോദി ഇല്ല, പകരം ഇന്ത്യന്‍ പ്രതിനിധി മാത്രം

ന്യൂഡല്‍ഹി: ഗാസ സമാധാന പദ്ധതിയില്‍ അതിന്റെ സൂത്രധാരനായ അമേരിക്കന്‍ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഇസ്രയേലും ഹമാസും ഒപ്പുവയ്ക്കുമെന്ന് കരുതപ്പെടുന്ന ഇന്നത്തെ സമാധാന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. പകരം ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പങ്കെടുക്കും. ഉച്ചകോടിയിലേക്ക് മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഈജിപ്ത് പ്രധാനമന്ത്രിയും ക്ഷണിച്ചിരുന്നതാണ്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെയും അറബ് രാജ്യങ്ങളുടെയും ഭരണത്തലവന്‍മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ഉച്ചകോടിയാണിത്. ഈജിപ്തിലെ ഷാം അല്‍ ഷെയ്ഖിലാണ് ഉച്ചകോടി നടക്കുക.