ഏഷ്യ കപ്പ് ട്രോഫി നഖ്‌വി എങ്ങോട്ടോ മാറ്റി, നാണംകെട്ട കളി, ഇംപീച്ചു ചെയ്തു പുറത്താക്കാന്‍ ഇന്ത്യ

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാമ്പ്യന്‍മാരായി മാറി ഒരു മാസമായിട്ടും ട്രോഫി വിട്ടുകൊടുക്കാതെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ പാക്കിസ്ഥാന്‍ മന്ത്രി മുഹ്‌സിന്‍ നഖ്‌വി. ഏറ്റവും അവസാനം പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇദ്ദേഹം ട്രോഫി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഓഫീസില്‍ നിന്ന് അബുദാബിയിലെ ഏതോ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യന്‍ ടീം നേരിട്ടെത്തി തന്റെ കൈയില്‍ നിന്നു തന്നെ കപ്പ് വാങ്ങണമെന്ന പിടിവാശിയിലാണ് നഖ്വി എന്നാണ് പറയപ്പെടുന്നത്.

ഇതിനിടെ കപ്പ് ഇന്ത്യയ്ക്കു കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നത സമിതിയായ ബിസിസിഐ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു കത്തയച്ചുവെങ്കിലും അതിനു മറുപടി കൊടുക്കാന്‍ പോലും നഖ്വി തയാറായിട്ടില്ലത്രേ. ഇനി നഖ്വിക്കെതിരേ ക്രിക്കറ്റിന്റെ ആഗോള ഉന്നതാധികാര സമിതിയായ ഐസിസിക്ക് പരാതി കൊടുക്കുക മാത്രമാണ് ഇന്ത്യയ്ക്കു മുന്നിലുള്ള പോംവഴി. അടുത്ത ഐസിസി ഉന്നതാധികാര യോഗത്തില്‍ നഖ്വിക്കെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാനുള്ള ഒരുക്കത്തിാണ് ഇന്ത്യയെന്ന സൂചനകള്‍ ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *