ഇന്ത്യയുടെ 7 സംസ്ഥാനങ്ങളെ ബംഗ്ലാദേശിനൊപ്പം ചേര്‍ത്ത ഭൂപടവുമായി പാക് ജനറലിനൊപ്പം മുഹമ്മദ് യൂനിസ്

ധാക്ക: ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങളെ ബംഗ്ലാദേശ് ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രവുമായി ഇടക്കാല ഭരണത്തലവന്‍ മുഹമ്മദ് യൂനിസ്. ആസാം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് യൂനിസിന്റെ കൈയിലെ ചിത്രത്തില്‍ ബംഗ്ലാദേശിന്റെ ഭാഗങ്ങളായിരിക്കുന്നത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മാറ്റം വരുത്തിയ ഭൂപടത്തിനൊപ്പം യൂനിസിനൊപ്പം പാക്കിസ്ഥാന്‍ മിലിട്ടറി ജനറല്‍ സാഹീര്‍ ഷംഷാദ് മിര്‍സയും ച്ിത്രത്തിലുണ്ട്.

ബംഗ്ലാദേശിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് 1971ല്‍ യുദ്ധമുണ്ടായപ്പോള്‍ മുതല്‍ പാക്കിസ്ഥാനുമായി ബംഗ്ലാദേശ് തീരെ രസത്തിലായിരുന്നില്ല. ആ അവസ്ഥയ്ക്കാണ് യൂനിസ് ഭരണമേറ്റതു മുതല്‍ മാറ്റമുണ്ടാകുന്നത്. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സാഹിര്‍ ഷംഷാദ് മിര്‍സയുമായി യൂനിസ് കൂടിക്കാഴ്ച നടത്തിയതും. ഇപ്പോള്‍ വിവാദമായിരിക്കുന്ന ചിത്രം യൂനിസ് തന്നെയാണ് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഈ ചിത്രത്തോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലെ ഏഴു സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനു മു്‌മ്പേ ഈ സംസ്ഥാന്ങ്ങളുമായി ബന്ധപ്പെടുത്തി യൂനിസ് മറ്റൊരു വിവാദ പരാമര്‍ശവും നടത്തിയിരുന്നു. സമുദത്താല്‍ ചുറ്റപ്പെട്ട ഈ സംസ്ഥാനങ്ങള്‍ക്കും സമുദ്രത്തിനും തങ്ങളാണ് സംരക്ഷകര്‍ എന്നായിരുന്നു മുമ്പൊരിക്കല്‍ പരാമര്‍ശിച്ചത്.