സാന്റിയോഗോ: ലോക അണ്ടര്‍ 20 ഫുട്ബോള്‍ ഫൈനലില്‍ അര്‍ജന്റീനയ്ക്ക് അപ്രതീക്ഷിത തോല്‍വി. താരതമ്യേന ചെറിയ ടീമായ മൊറോക്കോയാണ് കിരീടം മോഹിച്ച് വന്ന അര്‍ജന്റീനയെ അട്ടിമറിച്ചത്. കഴിഞ്ഞ ആറു തവണത്തെ ചാമ്പ്യന്മാരാണ് അര്‍ജന്റീനയെങ്കില്‍ മൊറോക്കോ ആദ്യമായാണ ഫൈനലില്‍ കടക്കുന്നതു തന്നെ. എന്നിട്ടു കൂടി മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് അര്‍ജന്റീനയെ തോല്പിക്കുന്നത്. നീണ്ട പതിനാറു വര്‍ഷത്തിനു ശേഷം ആദ്യമായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് അണ്ടര്‍ 20 ലോക കപ്പ് എത്തുകയാണ്. ഇതിനു മുമ്പ് ആഫ്രിക്കയില്‍ ലോകകപ്പ് എത്തുന്നത് 2009ല്‍ ഘാനയിലൂടെയാണ്.
യുവതാരം യാസിന് സാബ്രിയാണ് മൊറോക്കോയുടെ വിജയശില്പി. പോര്‍ച്ചൂഗീസ് ക്ലബ്ബായ എഫ്സി ഫമലിക്കാവോയ്ക്കു വേണ്ടി കളിക്കുന്ന താരമാണ് യാസിന്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ യാസിന് രണ്ടു ഗോളും നേടിയിരുന്നു. അതിലൊന്നു പോലും മടക്കാന്‍ അവസാന നമിഷം വരെ അര്‍ജന്റീനയ്ക്കു സാധിച്ചതുമില്ല. പരമ്പരയില്‍ ഒരു കളി പോലും തോല്‍ക്കാതെയായിരുന്നു അര്‍ജന്റീന ഫൈനല്‍ വരെയെത്തിയത്.

