ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം മോഹന്‍ലാലിനു സമ്മാനിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി: ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി. എഴുപത്തൊന്നാം ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിനൊപ്പമാണ് മോഹന്‍ലാലിനും രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചത്. ഇത് തനിക്കു മാത്രമായി ലഭിക്കുന്ന പുരസ്‌കാരമല്ലെന്നും മലയാള സിനിമയ്ക്കു ലഭിക്കുന്ന അംഗീകാരമാണെന്നും പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. ദേശീയ തലത്തില്‍ അഞ്ച് അവാര്‍ഡുകളാണ് ഇക്കുറി മലയാളത്തിനു ലഭിച്ചത്. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഉര്‍വശിക്കും ലഭിച്ചു.