ന്യൂഡല്‍ഹി: ദാദാസാഹിബ് ഫാല്‍കേ പുരസ്കാരം വാങ്ങിയതില്‍ കരസേനയുടെ ആദരം സ്വീകരിക്കാന്‍ സേനാമര്യാദകള് ലംഘിച്ചാണ് മോഹന്‍ലാല്‍ എത്തിയതെന്നു വിമര്‍ശനം. ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സ്വീകരിക്കുന്ന ചിത്രം പങ്കുവച്ച് വിമര്‍ശനം തുടങ്ങിവച്ചത് നാവികസേനയുടെ മുന്‍ മേധാവി റിട്ട. അഡ്മിറല്‍ ജനറല്‍ അരുണ്‍ പ്രകാശാണ്. ഇദ്ദേഹത്തെ അനുകൂലിച്ച് സേനയിലെ പ്രമുഖര്‍ ഉള്‍പ്പെടെ ധാരാളം പേരാണ് രംഗത്തു വന്നത്. മോഹന്‍ലാല്‍ താടി വച്ചുകൊണ്ട് യൂണിഫോം ധരിച്ച് സ്വീകരണത്തിനെത്തിയതിലാണ് എല്ലാവരും പരാതി ഉന്നയിക്കുന്നത്. സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടി ഷേവ് ചെയ്തു നീക്കിയിരിക്കണമെന്നാണ് ഇതു സംബന്ധിച്ച നിയമം. ഇതിന് ഒഴിവ് അനുവദിക്കുന്നതു സിക്കുകാര്‍ക്കു മാത്രമാണ്. മോഹന്‍ലാലിനു നല്കിയ ആദരത്തിലും അതൃപ്തി പലരും രേഖപ്പെടുത്തുന്നു. ആര്‍മിയുടെ കമന്‍ഡേഷന്‍ കാര്‍ഡ് കിട്ടാന്‍ മുഴുവന്‍ സമയ പട്ടാളക്കാര്‍ ചോരയും നീരും കൊടുക്കേണ്ടിവരുന്നിടത്താണ് ഓണററി ലഫ്റ്റനന്റ് കേണലായ മോഹന്‍ലാലിന് ഇതു നല്‍കുന്നതെന്നാണ് ഇതു സംബന്ധിച്ച് എതിര്‍പ്പ്.
താടി ഷേവ് ചെയ്യാതെ യൂണിഫോം ധരിച്ചതില്‍ മോഹന്‍ലാലിനെതിരേ പോസ്റ്റ് പെരുമഴ

