കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം കെ മുനീറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഇന്നു രാവിലെ രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞു പോയതിനെ തുടര്‍ന്ന് ആരോഗ്യ നില വഷളായതോടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ അദ്ദേഹത്തിന്‍ ഹൃദയാഘാതവുമുണ്ടായി. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതമായി ഘട്ടത്തിന്‍ നിന്നു പുരോഗമിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരുന്നുകളോടു ശരീരം പ്രതികരിക്കുന്നുമുണ്ട്. നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടികളുടെ തിരക്കിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുനീര്‍ എന്നറിയുന്നു. കടുത്ത പ്രമേഹവും ഇദ്ദേഹത്തിനുള്ളതാണ്.
മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍എയ്ക്ക് ഹൃദയാഘാതം
