ചെന്നൈ: സിനിമ സംവിധായകന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഢന പരാതി നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ നടി മിനു മൂനീറിനെ ചെന്നൈയില്‍ നിന്ന് തമിഴ്‌നാട് പോലീസ് ആലുവയിലെത്തി മറ്റൊരു ലൈംഗിക കേസില്‍ അകത്താക്കി. ബന്ധുവായ യുവതിയെ സെക്‌സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തിയതിന് കേരള പോലീസിന്റെ അറസ്റ്റിലായ മിനു ജാമ്യത്തിലിറങ്ങിയതേയുള്ളൂ. അപ്പോഴാണ് 2014ലെ കേസിന്റെ പേരില്‍ വിലങ്ങുമായി ചൈന്നൈ പോലീസ് എത്തിയത്.
ബന്ധു കൂടിയായ യുവതിയുടെ സിനിമ മോഹം മുതലെടുത്ത് അവരുമായി ചെന്നൈയിലെത്തി അവിടെ വച്ച് സെക്‌സ് മാഫിയയ്ക്ക് കൈമാറാന്‍ മിനു ശ്രമിക്കുകയായിരുന്നു. അവരുടെ പിടിയില്‍ നിന്നു രക്ഷപെട്ട യുവതി നല്‍കിയ പരാതിയിലാണ് ചെന്നൈ തിരുമംഗലം പോലീസ് മിനുവിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ ചെന്നൈയിലേക്കു കൊണ്ടുവരികയാണിപ്പോള്‍.
ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ബാലചന്ദ്രമേനോനില്‍ നിന്ന് പീഢന ശ്രമമുണ്ടായെന്നാണ് മിനു കേരളത്തില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സമയമായിരുന്നതിനാല്‍ ഈ കേസിന് വലിയ മാധ്യമ ശ്രദ്ധ കിട്ടുകയും ചെയ്തു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാട്ടി ബാലചന്ദ്രമേനോനും ഇവര്‍ക്കെതിരേ കേസ് കൊടുത്തിരുന്നു. അതില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് മിനു കേരളത്തില്‍ അറസ്റ്റിലായിരുന്നത്.
ശീലാവതി ചമഞ്ഞ മിനു ചെന്നൈയില്‍ ചെയ്തതറിയാമോ, ദാ അറസ്റ്റില്‍
