സിഡ്‌നി: ലോകമെങ്ങും കേരളീയര്‍ നാടിന്റെ ദേശീയ ഉത്സവവും മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഉത്സവവുമായ ഓണം ആഘോഷിക്കുമ്പോള്‍ ഓണത്തിന്റെ ആത്മാവി ഓരോ വീടിനെയും സന്തോഷത്താലും സമാധാനത്താലും സമൃദ്ധിയാലും നിറയ്ക്കട്ടെ എന്ന ആശംസകളുമായി സിഡ്‌നിയിലെ പെന്റിത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിന്നല്‍ റേസിങ്ങ് ടീം. മഹാബലിചക്രവര്‍ത്തിയുടെ സുവര്‍ണയുഗത്തിന്റെ സ്മരണകളും സമത്വത്തിന്റെയും ഒരുമയുടെയും മൂല്യങ്ങളും നല്ല നാളെകളിലേക്ക് ഏവരെയും നയിക്കട്ടെയെന്ന് മിന്നല്‍ റേസിങ് ടീം അശംസിച്ചു.
