മോദിക്ക് മെസിയുടെ വളരെ വേറിട്ട പിറന്നാള്‍ സമ്മാനം, ദിവസം എത്തുന്നതിനു മുമ്പേ

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തഞ്ചാം പിറന്നാളിന് വളരെ വ്യത്യസ്തമായ സമ്മാനം നല്‍കി ഫുട്‌ബോള്‍ ഇതിഹാസമായ ലയണല്‍ മെസി. സെപ്റ്റംബര്‍ 17ന് പിറന്നാളാഘോഷിക്കുന്ന മെസിക്ക് ഇന്നലെ തന്നെ തന്റെ സമ്മാനം മെസി അയച്ചു നല്‍കിയിരിക്കുകയാണ്. ഖത്തര്‍ ലോകകപ്പില്‍ ധരിച്ച അര്‍ജന്റീനയുടെ ജഴ്‌സിയാണ് കൈയൊപ്പു ചാര്‍ത്തി മെസി നല്‍കിയിരിക്കുന്നത്.
ഈ മാസം 13 മുതല്‍ 15 വരെ മെസി ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനിരിക്കുകയാണ്. പതിമൂന്നിന് കൊല്‍ക്കത്തിയില്‍ മെസി സൗഹൃദ ഫുട്‌ബോള്‍ കളിക്കുന്നുമുണ്ട്. കൊല്‍ക്കത്തിയില്‍ നിന്നു നേരേ മുംബൈയിലേക്കു പോകുന്നതിനാണ് പദ്ധതി. അതിനു ശേഷം ഡല്‍ഹിയിലും എത്തുന്നുണ്ട്. ഡല്‍ഹിയിലെത്തുമ്പോള്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനും പദ്ധതിയുണ്ടെന്ന് ടൂര്‍ പ്രൊമോട്ടറും കായിക സംരംഭകനുമായ സത്യാദ്രു ദത്ത വെളിപ്പെടുത്തി.