കൊച്ചി: അങ്കമാലിയില്‍ പിഞ്ചു കുഞ്ഞിനെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള അമ്മൂമ്മയെ പോലീസ് അറസ്റ്റു ചെയ്തു. ആറു മാസം മാത്രമായിരുന്നു കൊല്ലപ്പെട്ട കുഞ്ഞിനു പ്രായം. മാനസിക പ്രശ്നങ്ങളെ തുടര്‍ന്നാണ് അമ്മൂമ്മ റോസിലി ക്രൂരത ചെയ്തതെന്നു കരുതുന്നു. റോസിലിയെ മാനസിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.
കൊല നടത്താന്‍ ഉപയോഗിച്ച കത്തി പോലീസ് വീട്ടിനുള്ളില്‍ നിന്നു തന്നെ കണ്ടെടുത്തിരുന്നു. ആശുപത്രിയില്‍ എത്തിയാണ് റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ ആരോഗ്യ നില കണക്കിലെടുത്ത് കോടതിയില്‍ ഹാജരാക്കുന്നതു പോലെയുള്ള നടപടിക്രമങ്ങളില്‍ തീരുമാനമായിട്ടില്ല. ആശുപത്രിയില്‍ തന്നെ പോലീസ് നിരീക്ഷണത്തിലാണിപ്പോള്‍. കറുകുറ്റി ചീനി കരിപ്പാലയില്‍ ആറാട്ടുപുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് കൊല്ലപ്പെട്ട ഡെല്‍ന മരിയ സാറ.

