മെല്‍ബണ്‍: തിരുവോണം മെല്ബണിലുമെത്തി. ഇക്കൊല്ലം ആദ്യത്തെ ഓണാഘോഷത്തിന് തിരശീലയുയര്‍ന്നത് ശനിയാഴ്ച മെല്‍ബണ്‍ ആര്‍തര്‍ റെന്‍ ഹാളില്‍ കേസീ മലയാളിയുടെ ഓണാഘോഷത്തോടെയാണ്. ഓണാരവം എന്നു പേരിട്ട ഈ പരിപാടി ആളൊഴുക്കു കൊണ്ടും മേളക്കൊഴുപ്പുകൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. പാട്ടും നൃത്തവും സ്റ്റേജ് പരിപാടികളും ഓണസദ്യയുമെല്ലാം ചേര്‍ന്നപ്പോള്‍ മെല്‍ബണ്‍ നിവാസികള്‍ക്ക് വേറിട്ട അനുഭവമായി മാറി. ഇക്കൊല്ലം ഓണാഘോഷത്തോടനുബന്ധിച്ച് പായസം ഫെസ്റ്റും ഓണച്ചന്തയും കൂടിയുണ്ടായിരുന്നത് പ്രവാസ ലോകത്തെ മലയാളി കൂട്ടായ്മയ്ക്ക് വൈവിധ്യമുള്ള ഒത്തു ചേരലിന് അവസരമൊരുക്കി.
മെല്‍ബണിലും ഓണക്കാലത്തിനു തിരശീലയുയര്‍ന്നു
