വിഎസ്സിന് വിട നൽകി മെൽബൺ മലയാളികൾ.

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയായിരുന്ന വി.എസ്സ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ഓസ്ട്രേലിയയിലെ പുരോഗമന സാംസ്കാരിക സംഘടനയായ സമത ഓസ്ട്രേലിയയിൽ അനുസ്മരണ പരിപ്പാടിയും, അനുശോചന യോഗവും സംഘടിപ്പിച്ചു.
വി എസ്സിൻ്റെ ഛായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തുകയും വി എസ്സിൻ്റെ ജീവിത കാലഘട്ടത്തെ ആസ്പദമാക്കി സമതക്കു വേണ്ടി ലജീപ് കുന്നു പുറത്ത് തയ്യാറാക്കിയ ഡോക്യുമെൻ്ററിയും പ്രദർശിപ്പിച്ചു.
Oakleigh Public ഹാളിൽ നടന്ന ചടങ്ങിൽ സമതയുടെ ഭാരവാഹികൾ, മുതിർന്ന മാധ്യമപ്രവർത്തകർ,മുൻ വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളുടെ നേതൃത്വ സ്ഥാനങ്ങൾ വഹിച്ചവർ മെൽബണിലെ വിവിധ അസ്സോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.