വൊള്ളോങ്‌ഗോങ്: പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഓസ്‌ട്രേലിയയക്ക് ട്രയാത്ത്‌ലണില്‍ ആധിപത്യം. ലോക പുരുഷ വിഭാഗം ട്രയാത്ത്‌ലണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയുടെ മാത്യു ഹൗസറിന് സ്വര്‍ണം. ഒന്നര കിലോമീറ്റര്‍ നീന്തല്‍, നാല്‍പതു കിലോമീറ്റര്‍ സൈക്ലിങ്, പത്തു കിലോമീറ്റര്‍ ഓട്ടം എന്നിവ അടങ്ങുന്നതാണ് ട്രയാത്ത്‌ലണ്‍. 34 സൈക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് ഹൗസര്‍ ഒന്നാമത്തെത്തിയത്.
ഒരു മണിക്കൂര്‍ 42 മിനിറ്റ് 42 സെക്കന്‍ഡുകള്‍ കൊണ്ടാണ് ഹൗസര്‍ ഫിനിഷ് ചെയ്തത്. സ്‌പെയിനിന്റെ ഡേവിഡ് കാന്ററോ ഡെല്‍ കാംപോ വെള്ളിമെഡല്‍ കരസ്ഥമാക്കി. ഇറ്റലിയുടെ അലസിയോ ക്രോക്കിയാനി വെങ്കലത്തിനും അര്‍ഹനായി. പാരിസ് ഒളിമ്പിക്‌സില്‍ ഏഴാം സ്ഥാനത്തായിരുന്നു ഹൗസര്‍ ഫിനിഷ് ചെയ്തതെങ്കിലും അതിനു ശേഷം വന്ന എട്ടു മത്സരങ്ങളില്‍ നാലിലും സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

