വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒഹായോ സംസ്ഥാനത്തിന്റെ സോളിസിറ്റര്‍ ജനറലായി ഇന്ത്യന്‍ വംശജയായ മഥുര ശ്രീധരന്‍ അധികാരമേറ്റു.
ഒഹായോയുടെ 12-ാമത് സോളിസിറ്റര്‍ ജനറലായാണ് ഇവര്‍ നിയമിതയായത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച അപ്പലേറ്റ് അഭിഭാഷകരിലൊരാളായി മാറിയിരിക്കുകയാണ് മഥുര. വിദ്യാഭാസ മേഖലയില്‍ തന്നെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ മഥുര ശ്രീധരന്റെ സോളിസിറ്റര്‍ ജനറലായുളള നിയമനം പ്രഖ്യാപിച്ചത് അറ്റോര്‍ണി ജനറല്‍ ഡേവ് യോസ്റ്റിന്റെ ഓഫീസ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ്. നിലവില്‍ ഇവര്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലായും ഒഹായോയിലെ ടെന്‍ത്ത് അമന്‍ഡ്‌മെന്റ് സെന്ററിന്റെ മേധാവിയയായും സേവനമനുഷ്ഠിക്കുന്നു. 2018-ല്‍ എന്‍.വൈ.യു സ്‌കൂള്‍ ഓഫ് ലോയില്‍ നിന്ന് ജെ.ഡി ബിരുദം നേടിയ മഥുര ഇലക്ട്രിക്കല്‍ എന്‍ജിയനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാന്തരബിരുദവും ഡ്യുവല്‍ ബാച്ചിലേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്.
മഥുര ശ്രീധരന്‍ ഒഹായോ സോളിസിറ്റര്‍ ജനറല്‍
