ഹോയ്ട്‌സില്‍ പൊലീസിനെ ആക്രമിച്ച യുവാവിനെ വധിച്ചു

പശ്ചിമ സിഡ്‌നിയിലെ ഷോപ്പിംഗ് മേഖലയില്‍ ഭീകരാന്തരീക്ഷം പരത്തിയ യുവാവ് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇന്നു രാവിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വാക്കത്തി ഉയര്‍ത്തി വീശി യൂവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ജനങ്ങള്‍ പൊലീസ് സഹായം തേടുകയായിരുന്നു. ഹോയ്ട്‌സിനു സമീപം മൗണ്ട് ഡ്രൂയിറ്റ് വെസ്റ്റ്ഫീല്‍ഡില്‍ റൂഫ്‌ടോപ്പ് കാര്‍പാര്‍ക്കിലായിരുന്നു സംഭവം.
പൊലീസ് എത്തി അരമണിക്കൂര്‍ കഴിഞ്ഞതോടൊ വലിയൊരു വാക്കത്തിയുമായി യൂവാവ് പൊലീസിനെ നേരിടുകയായിരുന്നു. ഇരുപതു വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ പൊലിസിനു പല തവണ നിറയൊഴിക്കേണ്ട വരുകയും സംഭവ സ്ഥലത്തു തന്നെ യുവാവ് മരിച്ചു വീഴുകയും ചെയ്തു. തുടര്‍ അന്വേഷണങ്ങള്‍ ആരംഭിച്ചതായി പൊലീസ് അധികൃതര്‍ അറിയിച്ചു. യുവാവിന്റെ ആക്രമണത്തില്‍ രണ്ടു യുവതികള്‍ക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ചെറിയ പരുക്കുകളേല്‍ക്കേണ്ടതായി വന്നു. അപ്പോള്‍ തന്നെ ആശുപത്രി സൗകര്യങ്ങളോടു കൂടിയ എയര്‍ ആംബുലന്‍സും ആരോഗ്യരക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.