കൊച്ചി: നീണ്ട ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും സിനിമ രംഗത്ത് സജീവമാകുന്നു. നിര്‍മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സന്തോഷ വര്‍ത്തമാനം പങ്കുവച്ചിരിക്കുന്നത്. ബ്രേക്കിനു ശേഷമുള്ള ആദ്യ ലൊക്കേഷന്‍ ഹൈദരാബാദാണ്. ഷൂട്ടിങ് ഒക്ടോബര്‍ ഒന്നിനാണ് ആരംഭിക്കുന്നത്. ആ ഷെഡ്യൂള്‍ ഒക്ടോബര്‍ പതിനഞ്ചു വരെ നീളും അതിനു ശേഷം ലോക്കേഷന്‍ ലണ്ടനിലേക്കു മാറും. അതിനു ശേഷമായിരിക്കും മമ്മൂട്ടി ഇനി കൊച്ചിയിലേക്കെത്തുക.
ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട മമ്മൂക്ക വരുന്നു…
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ.
ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു.
മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും.
പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.

