കൊച്ചി: മലയാളത്തിന്റെ വരദാനമായ മമ്മൂട്ടി എന്തോ മാരക രോഗത്തിന്റെ പിടിയിലാണെന്നു ചിലര്‍, ഓ അത്രയൊന്നുമില്ല എന്തോ ചില്ലറ അസുഖം എന്നേയുള്ളൂ എന്നു വേറെ ചിലര്‍. എന്തായാലും മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പരക്കുന്ന അഭ്യൂഹങ്ങള്‍ക്കു കൈയും കണക്കുമില്ല. രോഗം സംബന്ധിച്ച് വിശ്വസനീയമായ സൂചനകള്‍ ആദ്യം ലഭിച്ചത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും എംപിയുമായ ജോണ്‍ ബ്രിട്ടാസില്‍ നിന്നാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്ന് ആദ്യമായൊരാള്‍ അതു സംബന്ധിച്ചു പ്രതികരിക്കുന്നു. മമ്മൂട്ടിയുടെ സഹോദരിയുടെ മകനും നടനുമായ അഷ്‌കര്‍ സൗദാനാണ് ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുമായുള്ള ബന്ധത്തിന്റെ സ്വകാര്യ വശങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും വെളിപ്പെടുത്തിയിരിക്കുന്നതത്.
അഷ്‌കര്‍ പറയുന്നതിങ്ങനെ-ഞാന്‍ മാമച്ചി എന്നാണ് വിളിക്കാറുള്ളത്. എന്നാലും നിങ്ങളൊക്കെ കാണുന്നതു പോലെയാണ് ഞാനും കാണുന്നത്. അമ്മയൊക്കെ പോയി സംസാരിക്കും. അവരുടെ ബ്ലഡ് റിലേഷനാണല്ലോ. അദ്ദേഹത്തിന്റെ ഹെല്‍ത്ത് ഇപ്പോള്‍ ഹാപ്പിയാണ്. ബെറ്ററായി ഇരിക്കുന്നു. പുള്ളി ഹാപ്പിയാണ്. എന്താണ് സസ്‌പെന്‍സ് എന്നൊന്നും ആര്‍ക്കും അറിയില്ല. സെപ്റ്റംബര്‍ ഏഴിന് പിറന്നാളാണ്. അപ്പോഴേക്ക് ഒരു വരവ് വരുമെന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹം ഒരു റെസ്റ്റ് എടുത്തതാണ്. അതു കഴിഞ്ഞാല്‍ അതുക്കും മേലെ എന്ന മട്ടില്‍ ഒരു വരവ് പ്രതീക്ഷിക്കാം. ഇനി മാസായി ഒരു വരവ് വന്നേക്കാം. അഷ്‌കറുടെ വാക്കുകള്‍ ഇങ്ങനെ.
പിറന്നാളിന് മമ്മൂട്ടി ഒരു വരവുണ്ട്, മാസ് വരവായിരിക്കും, മരുമകന്‍ പറയുന്നത്
