മലപ്പുറം. ദുബായില്‍ ഫാര്‍മസി ബിസിനസ് നടത്തു വ്യവസായിയെ മലപ്പുറത്തു നിന്നും തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം ജില്ലയില്‍ പാണ്ടിക്കാട് സ്വദേശിയായ വട്ടിപ്പറമ്പത്ത് ഷമീര്‍ എന്നയാളെയാണ് കാറിടിച്ചു വീഴ്ത്തി തട്ടി
ക്കൊണ്ടു പോയത്. ഇതു സംബന്ധിച്ച് ഇദ്ദേഹത്തിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടക്കുന്നത് ഇന്നലെ രാത്രി എട്ടോടെയാണ്. ഷമീര്‍ ബൈക്കില്‍ വരികയായിരുന്നു. അപ്പോള്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ഇന്നോവ കാര്‍ ഇയാളുടെ ബൈക്കിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ അക്രമികള്‍ ഷമീറിനെ വലിച്ച് അകത്തു കയറ്റി വണ്ടൂര്‍ ഭാഗത്തേക്ക് വിട്ടു പോയതായി ദൃക്‌സാക്ഷികള്‍ പോലീസിനെ അറിയിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി..
